
മിനിമം ചാർജ് 15 രൂപയാക്കണം, വിദ്യാർഥി നിരക്ക് കൂട്ടണം, സമരത്തിനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ
സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ബസ് ഉടമകൾ ഗതാഗത മന്ത്രിക്ക് നിവേദനം നൽകി.മിനിമം ബസ് ചാർജ് 15 രൂപയാക്കി ഉയർത്തണമെന്നും വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് നിലവിലെ ചാർജിന്റെ 50 ശതമാനമാക്കണമെന്നുമാണ് പ്രധാന ആവശ്യം. ആവശ്യങ്ങൾ അടിയന്തരമായി അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബസുകളും നിരത്തിലിറക്കാതെ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്.നിലവിലെ മിനിമം നിരക്കായ 12 രൂപയിൽ നിന്ന് 15 രൂപയായി വർധിപ്പിക്കണം. വിദ്യാർഥികളുടെ യാത്രാനിരക്ക് നിലവിലുള്ള നിരക്കിന്റെ 50 ശതമാനമായി (കുറഞ്ഞത് 5രൂപ മുതൽ 7.50 രൂപ വരെ) ക്രമീകരിക്കണം. രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)