ലഹരി ബന്ധമല്ല, പാളയത്ത് യുവാവിനെ കുത്തിയത് ബന്ധു; ആശുപത്രിയിൽ കൊണ്ടുപോയതിന്റെ വൈരാഗ്യത്തിൽ കൊലപാതകം

MTV News 0
Share:

പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ വീടിനുള്ളിൽ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധു കസ്റ്റഡിയിൽ. പുതിയ കോവിലകം പറമ്പ് നഗറിൽ ബിജുവിനെ (38) ആണ് ഞായറാഴ്ച പുലർച്ചെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ കോഴിക്കോട് മാങ്കാവ് കൊളങ്ങരപ്പീടിക സ്വദേശിയായ 22 വയസ്സുകാരൻ ആണ് കസ്റ്റഡിയിലായത്.ഞായറാഴ്ച പുലർച്ചെയാണ് രക്തം വാർന്ന നിലയിൽ ബിജുവിന്റെ മൃതദേഹം കണ്ടെത്തിത്. പശുവിനെ കറക്കാനായി രാവിലെ അമ്മ വിളിച്ചിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് നോക്കുമ്പോഴാണ് മുറി പുറത്തു നിന്ന് കുറ്റിയിട്ട നിലയിൽ കണ്ടത്. പുറത്തുപോയി കാണുമെന്നു കരുതിയെങ്കിലും കുറച്ചുസമയം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് മുറി തുറന്നു നോക്കുമ്പോഴാണ് ബിജുവിനെ രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.45 മുറിവാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നത്. നഗരമധ്യത്തിലെ വീട്ടിൽ ഉണ്ടായ കൊലപാതകത്തിനു പിന്നിൽ ലഹരിമാഫിയ സംഘം ആണെന്നായിരുന്നു ആദ്യ നിഗമനം. പ്രദേശത്ത് ലഹരിമരുന്നു കൈമാറ്റം നടത്തിവന്ന ചിലരെ സംബന്ധിച്ച വിവരം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബിജു പൊലീസിനു നൽകിയതാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് ബന്ധുക്കൾ ആരോപിച്ചത്. എന്നാൽ അത്തരം പരാതികളൊന്നും ബിജു പൊലീസിന് നൽകിയിട്ടില്ലെന്ന് തിങ്കളാഴ്ച തന്നെ സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലി സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെന്നു സംശയിക്കുന്ന യുവാവിനെ തിങ്കളാഴ്ച രാത്രി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.വ്യക്തി വൈരാഗ്യമാണ് ബിജുവിന്റെ കൊലപാതകത്തിന് ഇടയാക്കിയത് എന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ ബിജു കൂടി മുൻകയ്യെടുത്താണ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതിൽ വിഷമം ഉണ്ടായിരുന്ന യുവാവ് ആ വൈരാഗ്യത്തിലാണ് ബിജുവിനെ കൊലപ്പെടുത്തിയത് എന്നാണു സൂചന. ബിജുവിന്റെ സംസ്കാര ചടങ്ങിലും ഈ യുവാവ് പങ്കെടുത്തിരുന്നു. കയ്യിൽ മുറിവും ആയാണ് ഈ യുവാവ് സംസ്കാര ചടങ്ങിന് എത്തിയത്. തുടർന്നു നടത്തിയ നിരീക്ഷണങ്ങൾക്കു ശേഷമാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.യുവാവിനെ കസബ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. മൂർച്ചയേറിയ കത്തി പോലുള്ള ആയുധം കൊണ്ടുളള മുറിവാണ് മരണകാരണം എന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ബിജുവിന്റെ ശരീരത്തിൽ കണ്ടെത്തിയ 45 മുറിവിൽ 18 മുറിവും കഴുത്തിൽ ആയിരുന്നു ഉണ്ടായിരുന്നത്. സംഭവദിവസം മദ്യപിച്ചിരുന്നതിനാലാണ് ബിജുവിന് യുവാവിന്റെ ആക്രമണം പ്രതിരോധിക്കാൻ ആകാതെ പോയതെന്നാണ് നിഗമനം. അന്വേഷണത്തിന്റെ ഭാഗമായി സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു.പ്രദേശത്തെക്കുറിച്ച് നല്ല ധാരണയുള്ള ആളാണ് കൊലപാതകം നടത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. തുടർന്നാണ് സാഹചര്യ തെളിവുകളും മറ്റും വിലയിരുത്തി ബന്ധുവായ യുവാവിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മാനസികാസ്വാസ്ഥ്യമുള്ള ആളായതിനാൽ തുടർ ചികിത്സയിലും മറ്റും കോടതിയിൽ ഹാജരാക്കി തീരുമാനം കൈക്കൊള്ളേണ്ടതിനാലാണ് ഇത്. ടൗൺ എസിപി കെ.വി. പ്രമോദന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ.എം. ബിജു, കസബ ഇൻസ്‌പെക്ടർ പി.ജെ. ജിമ്മി, എസ്ഐ. നിമിൻ കെ. ദിവാകരൻ, ക്രൈം സ്ക്വാഡ് അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെയാണ് കേസ് അന്വേഷിക്കാൻ കമ്മിഷണർ ചുമതലപ്പെടുത്തിയത്. ഡോഗ് സ്ക്വാഡ്, ഫൊറൻസിക് വിഭാഗം, വിരലടയാള വിദഗ്ധർ എന്നിവരും കഴിഞ്ഞ ദിവസം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു.

Share:
പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ വീടിനുള്ളിൽ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധു കസ്റ്റഡിയിൽ. പുതിയ കോവിലകം പറമ്പ് നഗറിൽ ബിജുവിനെ (38) ആണ് ഞായറാഴ്ച പുലർച്ചെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ കോഴിക്കോട് മാങ്കാവ് കൊളങ്ങരപ്പീടിക സ്വദേശിയായ 22 വയസ്സുകാരൻ ആണ് കസ്റ്റഡിയിലായത്.ഞായറാഴ്ച പുലർച്ചെയാണ് രക്തം വാർന്ന നിലയിൽ ബിജുവിന്റെ മൃതദേഹം കണ്ടെത്തിത്. പശുവിനെ കറക്കാനായി രാവിലെ അമ്മ വിളിച്ചിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് നോക്കുമ്പോഴാണ് മുറി പുറത്തു...ലഹരി ബന്ധമല്ല, പാളയത്ത് യുവാവിനെ കുത്തിയത് ബന്ധു; ആശുപത്രിയിൽ കൊണ്ടുപോയതിന്റെ വൈരാഗ്യത്തിൽ കൊലപാതകം