വടകരയിൽ ട്രെയിനിൽ ലഹരിക്കടത്ത്; 120 കിലോയോളം ലഹരി വസ്തുക്കൾ പിടികൂടി

MTV News 0
Share:

വടകരയില്‍ ട്രെയിനില്‍ കടത്തുകയായിരുന്ന ലഹരി വസ്തുക്കള്‍ പിടികൂടി. മംഗലാപുരം – ചെന്നൈ സൂപ്പര്‍ എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് പിടിച്ചെടുത്തത്. ജാര്‍ഖണ്ഡ് സ്വദേശിയായ ഷറഫുദ്ദീന്‍ അന്‍സാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 120 കിലോയോളം ലഹരി വസ്തുക്കളാണ് പൊലീസ് പിടികൂടിയത്. വടകര പൊലീസും ആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.