
യുവാവിന്റെ മൃതദേഹം വീട്ടുകിണറ്റില്‍; കണ്ടെത്തിയത് ദുര്‍ഗന്ധം മൂലം നടത്തിയ പരിശോധനയിൽ
തിരുവനന്തപുരം വർക്കലയിൽ മൂന്ന് ദിവസമായി കാണാതായ യുവാവിന്റെ മൃതദേഹം വീട്ടുകിണറ്റില്‍ കണ്ടെത്തി. വര്‍ക്കല സ്വദേശി വിജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുപരിസരത്ത് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തില്‍ അയിരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)