രാജ്യത്ത് ഇന്ധനവില കുറയില്ല; സൂചനകളുമായി എണ്ണക്കമ്പനികള്‍

MTV News 0
Share:

രാജ്യത്ത് ഇന്ധന വില കുറയില്ലെന്ന് റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞെങ്കിലും ഇന്ധന വില ഉടന്‍ കുറയില്ലെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിവരം. പശ്ചിമേഷ്യന്‍ സംഘര്‍ഷകാലത്ത് എണ്ണക്കമ്പനികള്‍ നേരിട്ട നഷ്ടം നികത്തുന്നതിന്റെ ഭാഗമായി എണ്ണ വില കുറയ്ക്കില്ലെന്നാണ് വിവരം. ഇറാന്‍-യുഎസ് സമാധാന കരാറില്‍ അന്തിമ തീരുമാനം എടുക്കും വരെ വില കുറയാന്‍ സാധ്യത ഇല്ല. വില കുറയ്ക്കാന്‍ തയ്യാറല്ലെന്ന കാര്യം എണ്ണക്കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കും.ഇറാന്‍-യുഎസ് സമാധാന കരാറിന് പിന്നാലെ ആഗോള എണ്ണവിലയില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 79.88 ഡോറളിലെത്തിയിരുന്നു. മൂന്ന് മാസത്തിനിടെ ഇതാദ്യമായാണ് എണ്ണവില ഇത്രയും കുറയുന്നത്. സമാധാന കരാര്‍ നിലവില്‍ വന്നതിന് പിന്നാലെ ക്രൂഡ് ഓയില്‍ വിലയില്‍ 5 ശതമാനത്തിന്റെ ഇടിവ് വന്നിരുന്നു. 82 ഡോളറായിരുന്നു ഒരു ബാരലിന് വില.