
കോഴിക്കോട് :ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വിപണിയിൽ പത്ത് ലക്ഷം രൂപയിലേറെ വിലമതിക്കുന്ന ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി.പെരുവയൽ കല്ലേരിക്ക് സമീപത്തെ ഗ്രീൻ വാലി റോഡിൽ വാടക ക്വാർട്ടേഴ്സിൽ കോഴിക്കോട് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് വൻ ലഹരി കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിലായി. കോഴിക്കോട് ചക്കുംകടവ് സ്വദേശിയും കുറ്റിക്കാട്ടൂരിൽ താമസിക്കുന്ന ഷാജഹാൻ,വാഴക്കാട് തലയിൽ കുന്നുമ്മൽ അബ്ദുൽ കരീം എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നും കുപ്പിയിൽ സൂക്ഷിച്ച 591 ഗ്രാം ഹാഷിഷ് ഓയിലും, വിപണിയിൽ ഏറെ മാർക്കറ്റ് ഉള്ള ഒരു കിലോ ഇരുനൂറ് ഗ്രാം കഞ്ചാവും കണ്ടെത്തി.കൂടാതെലഹരി എത്തിക്കുന്നതിന് ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇന്ന് സന്ധ്യയോടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏറെനാളായി നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഇവരുടെ ലഹരി വിതരണ കേന്ദ്രം കണ്ടെത്തുകയും പരിശോധന നടത്തുകയും ചെയ്തത്.
പിടിയിലായ ഷാജഹാനെ നേരത്തെ ഒരു കിലോ ഹാഷിഷ് ഓയിലും മുപ്പത് ഗ്രാം എംഡി എം എയുമായിനടക്കാവ് പോലീസ് പിടികൂടിയിരുന്നു.അബ്ദുൽ കരീമിനെ നേരത്തെ പത്ത് കിലോ കഞ്ചാവുമായി പന്തീരാങ്കാവ് പോലീസും പിടികൂടിയിരുന്നു.
കൂടാതെ ഇരുവരുടെയും പേരിൽ നിരവധി മോഷണക്കേസുകളും ഉണ്ട്.ഇരുവരും നിലവിൽ ജാമ്യത്തിൽ ഇറങ്ങിയതാണ്.തുടർന്ന് ലഹരി വില്പന ആരുടെയും ശ്രദ്ധയിൽ പെടാതിരിക്കാൻ നഗരത്തിൽ നിന്നുംഏറെ ഉള്ളിലുള്ള കല്ലേരിയിലെ ക്വാർട്ടേഴ്സ് തിരഞ്ഞെടുക്കുകയായിരുന്നു.ഡാൻസാഫ് സംഘം എത്തുമ്പോൾ ഇവർ ലഹരി വില്പന നടത്താനുള്ള ശ്രമത്തിലായിരുന്നു.പിടിയിലായ ഇരുവരെയും മാവൂർ പോലീസിന് കൈമാറി.
മാവൂർ എസ് ഐ മാരായ.അഭിലാഷ്, ഷാഫി എന്നിവരുടെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ചു.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കും.
പ്രതികളെ പിടികൂടുന്നതിന് ഡാൻസാഫ് എസ് ഐ മനോജ് എടയേടത്ത്,എ എസ് ഐ കെ. അഖിലേഷ് ,എം കെ ലതീഷ്,പി.കെ.ദിനീഷ്,ടി.കെ. തൗഫീഖ്,പി.കെ. സരുൺ കുമാർഎന്നിവർ നേതൃത്വം നൽകി.
© Copyright - MTV News Kerala 2021





View Comments (0)