
കുറ്റിപ്പുറം ബസ് അപകടം: പരിക്കേറ്റവരുമായി പോയ ആംബുലൻസുകൾ ടോൾ പ്ലാസയിൽ കുടുങ്ങിയതായി പരാതി
കുറ്റിപ്പുറം ബസ് അപകടത്തിൽ പരിക്കേറ്റവരുമായി കോട്ടക്കലിലെ ആശുപത്രികളിലേക്ക് പോയ ആംബുലൻസുകൾ വെട്ടിച്ചിറ ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതായി പരാതി. അപകടസ്ഥലത്ത് നിന്ന് ആദ്യം എത്തിയ ആംബുലൻസ് ഡ്രൈവർ തുടർന്നും ആംബുലൻസുകൾ എത്തുമെന്ന് ടോൾ ജീവനക്കാരെ അറിയിച്ച് പ്രത്യേക പാത ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം. ഇതോടെ പിന്നാലെയെത്തിയ ആംബുലൻസുകൾ ടോൾ പ്ലാസയിൽ ഏറെ നേരം കുടുങ്ങിക്കിടന്നതായി ഡ്രൈവർമാർ പറഞ്ഞു. വലിയ ആംബുലൻസുകൾക്ക് സുഗമമായി കടന്നുപോകാൻ പ്രത്യേക ട്രാക്ക് ഇല്ലാത്തതും നിലവിലെ വഴി പരിക്കേറ്റവരെ കൊണ്ടുപോകാൻ പ്രയാസമുള്ളതുമാണെന്നും അവർ പറഞ്ഞു. മറ്റുള്ളവരുടെ ഇടപെടലിനെ തുടർന്നാണ് പിന്നീട് ആംബുലൻസുകൾ കടത്തിവിട്ടത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)