
കോഴിക്കോട് റൂറൽജില്ലയിൽ വിവിധസമയങ്ങളിൽ പോലീസ് പിടികൂടിയ മയക്കുമരുന്നുകൾ ഡ്രഗ് ഡിസ്‌പോസൽ കമ്മിറ്റിയുടെ സാന്നിധ്യത്തിൽ നശിപ്പിച്ചു. 48.98 കിലോഗ്രാം കഞ്ചാവും 713 ഗ്രാം എംഡിഎംഎയുമാണ് കൊയിലാണ്ടിയിൽ നശിപ്പിച്ചത്.കഞ്ചാവ് കത്തിച്ചും എംഡിഎംഎ വെള്ളത്തിൽ ലയിപ്പിച്ചുമാണ് നശിപ്പിച്ചത്. വിവിധകേസുകളിലായി പോലീസ് പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കി നടപടികൾ കഴിഞ്ഞതും വിചാരണ പൂർത്തിയായതുമായ കേസുകളിലെ മയക്കുമരുന്നുകളാണിത്. ഇതുവരെ സുരക്ഷിതമായി ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഡ്രഗ് ഡിസ്പോസൽ കമ്മിറ്റി ചെയർപേഴ്‌സൺ കൂടിയായ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫിന്റെ നേതൃത്വത്തിൽ അഡീഷണൽ എസ്.പി. വി. രമേശൻ, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. ടി. ഉത്തംദാസ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. സുഭാഷ് എന്നിവരുടെ മേൽനോട്ടത്തിലാണ് ഇവ നശിപ്പിച്ചത്.
© Copyright - MTV News Kerala 2021





View Comments (0)