
സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്തും കൊല്ലത്തും യെലോ അലർട്ട് ഉണ്ട്. 60 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് , കർണാടക തീരങ്ങളിൽ മത്സ്യബന്ധനം വിലക്കി. നാളെ മഴയുടെ ശക്തി കുറയും.മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിൽ പ്രളയബാധിത പ്രദേശങ്ങളായ ആറന്മുളയും റാന്നിയും സന്ദർശിക്കും. ദുരിതബാധിതരുടെ പ്രശ്നങ്ങളും പരാതികളും മുഖ്യമന്ത്രി കേൾക്കും. ബുധനാഴ്ചത്തെ മന്ത്രിസഭായോഗം കൂടുതൽ ആശ്വാസ നടപടികളും സഹായവും പ്രഖ്യാപിക്കും . ശനി, ഞായർ ദിവസങ്ങളിൽ മുഖ്യമന്ത്രി മഴക്കെടുതി ബാധിത സ്ഥലങ്ങൾ സന്ദർശിച്ചില്ല എന്ന പരാതി നിലനിൽക്കുന്നതിനിടെയാണ് സന്ദർശനം.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)