മഴ മുന്നറിയിപ്പ്: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

MTV News 0
Share:

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഏഴ് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. മറ്റ് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഒരുജില്ലകളിലും മഴ മുന്നറിയിപ്പില്ല.അടിമാലി മേഖലയില്‍ വീണ്ടും അതിശക്തമായ മഴ പെയ്യുകായാണ്.അടിമാലി ടൗണിലും വാളറ നേര്യമംഗലം ഭാഗത്തും അതിശക്തമായ മഴയാണ് പെയ്യുന്നത്. ലക്ഷംവീട് ഉന്നതിക്ക് സമീപം വീണ്ടും മണ്ണിടിയാന്‍ സാധ്യതയുണ്ട്. അടിമാലി കല്ലാര്‍ക്കുട്ടി പാതയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മുരിക്കാശ്ശേരി, തോപ്രാംകുടി മേഖലകളിലും മഴ കനക്കുകയാണ്.