ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇ.എല്‍.സി.ബി സ്ഥാപിച്ച് നല്കുന്നു.
കുന്ദമംഗലം:ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളില്‍ വൈദ്യുതി സുരക്ഷ ഉറപ്പുവരുത്തുന്നതിന് സൗജന്യമായി ഇ.എല്‍.സി.ബി (എര്‍ത്ത് ലീകേജ് സര്‍ക്യൂട്ട് ബ്രേക്കര്‍) സ്ഥാപിച്ചു നല്കാന് തീരുമാനം. ഇ-സെയ്ഫ് കേരള പദ്ധതിയുടെ ഭാഗമായാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്.
കെ.എസ്.ഇ.ബി മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ ആയിരം വാട്സ് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത്.
കുന്ദമംഗലം നിയോജക മണ്ഡലത്തിലെ അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഈ സൗകര്യം ലഭ്യമാക്കുന്നതിന് ദാരിദ്ര്യരേഖക്ക് താഴെയുള്ള വൈദ്യുതി ഉപയോക്താക്കളുടെ ലീസ്റ്റ് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ശേഖരിച്ച് അതാത് ഇലക്ട്രിക്കല്‍ സെക്ഷനില്‍ ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)