
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം മായനാട് സ്വകാര്യ ബസിൽ നിന്ന് ഇറങ്ങുകയായിരുന്ന
സ്ത്രീ അതെ ബസ് കയറി മരിച്ചു.വസന്തകുമാരിയാണ് മരിച്ചത്.
ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്.
കോഴിക്കോട് നിന്നും മെഡിക്കൽ കോളേജ് വഴി കുന്ദമംഗലത്തേക്ക് പോവുകയായിരുന്ന
വെസ്റ്റേൺ ബസാണ് അപകടകാരണമായത്.
ബസ് ഇറങ്ങുന്നതിനിടെ പെട്ടെന്ന്കാൽ തെന്നി വീഴുകയായിരുന്നു എന്നാണ്പ്രാഥമിക വിവരം.സാരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മരിച്ച വസന്തകുമാരിയുടെ കൃത്യമായ വിവരം ലഭ്യമായിട്ടില്ല.
അപകടത്തെ തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)