ഗോയ്ഥെ-സെന്റർ മലബാറിലേക്ക്; പുതിയ പരീക്ഷാ കേന്ദ്രം കോഴിക്കോട്ട് പ്രവര്‍ത്തനം തുടങ്ങി

MTV News 0
Share:

വടക്കൻ കേരളത്തിലെ ജർമ്മൻ ഭാഷാ പഠിതാക്കൾക്കായി ഗോയ്ഥെ-സെന്റർ പരീക്ഷാ കേന്ദ്രം കോഴിക്കോട്ട് പ്രവര്‍ത്തനം തുടങ്ങി. ഗോവിന്ദപുരം ലുലു മാളിന് സമീപമുള്ള ടി.ടി. അവന്യൂവിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.ന്യൂഡല്‍ഹിയിലെ ഗോയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് മാക്സ് മുള്ളര്‍ ഭവനിലെ സൗത്ത് ഏഷ്യ വിഭാഗം ലാംഗ്വേജ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. അലക്സാന്‍ഡ്ര മിറ്റ്ലര്‍ സെന്ററിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. വടക്കൻ കേരളത്തിൽ ജർമ്മൻ ഭാഷയോടുള്ള താല്പര്യം ഗണ്യമായി വർധിച്ചിട്ടുണ്ടെന്ന് ഡോ. അലക്സാന്‍ഡ്ര മിറ്റ്ലര്‍ അഭിപ്രായപ്പെട്ടു. യുവാക്കൾക്ക് രാജ്യാന്തര നിലവാരമുള്ള പരീക്ഷകൾ സ്വന്തം നാട്ടിൽ തന്നെ എഴുതാനുള്ള സൗകര്യമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.പരീക്ഷാ കേന്ദ്രം എന്നതിലുപരി ഇന്തോ-ജർമ്മൻ സാംസ്കാരിക സഹകരണത്തിന്റെ വലിയൊരു വേദിയായി കോഴിക്കോടിനെ മാറ്റാനാണ് ആഗ്രഹിക്കുന്നതെന്ന് ഗോയ്ഥെ-സെന്റർ കേരള ഡയറക്ടർ ഡോ. സയ്യിദ് ഇബ്രാഹിം പറഞ്ഞു. കോഴിക്കോട്ടെ ആദ്യ ഗോയ്ഥെ സർട്ടിഫിക്കറ്റ് പരീക്ഷകൾ ഓഗസ്റ്റ് 19 മുതൽ ആരംഭിക്കും. തുടർന്നുള്ള മാസങ്ങളിലും കൃത്യമായി പരീക്ഷകൾ നടത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട് ഗോവിന്ദപുരത്ത് പുതിയ ഗൊയ്‌ഥെ പരീക്ഷാ കേന്ദ്രം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ ഗൊയ്‌ഥെ-സെൻട്രം കേരള ഡയറക്ടർ ഡോ. സയ്യിദ് ഇബ്രാഹിം, ന്യൂഡൽഹിയിലെ ഗൊയ്‌ഥെ-ഇൻസ്റ്റിറ്റ്യൂട്ട്/മാക്‌സ് മുള്ളർ ഭവൻ സൗത്ത് ഏഷ്യ ലാംഗ്വേജ് പ്രോഗ്രാംസ് ഡയറക്ടർ ഡോ. അലക്സാണ്ട്ര മിറ്റ്‌ലർ എന്നിവർ സംസാരിച്ചു

Share:
വടക്കൻ കേരളത്തിലെ ജർമ്മൻ ഭാഷാ പഠിതാക്കൾക്കായി ഗോയ്ഥെ-സെന്റർ പരീക്ഷാ കേന്ദ്രം കോഴിക്കോട്ട് പ്രവര്‍ത്തനം തുടങ്ങി. ഗോവിന്ദപുരം ലുലു മാളിന് സമീപമുള്ള ടി.ടി. അവന്യൂവിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.ന്യൂഡല്‍ഹിയിലെ ഗോയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് മാക്സ് മുള്ളര്‍ ഭവനിലെ സൗത്ത് ഏഷ്യ വിഭാഗം ലാംഗ്വേജ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. അലക്സാന്‍ഡ്ര മിറ്റ്ലര്‍ സെന്ററിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. വടക്കൻ കേരളത്തിൽ ജർമ്മൻ ഭാഷയോടുള്ള താല്പര്യം ഗണ്യമായി വർധിച്ചിട്ടുണ്ടെന്ന് ഡോ. അലക്സാന്‍ഡ്ര മിറ്റ്ലര്‍ അഭിപ്രായപ്പെട്ടു. യുവാക്കൾക്ക് രാജ്യാന്തര നിലവാരമുള്ള പരീക്ഷകൾ സ്വന്തം നാട്ടിൽ തന്നെ...ഗോയ്ഥെ-സെന്റർ മലബാറിലേക്ക്; പുതിയ പരീക്ഷാ കേന്ദ്രം കോഴിക്കോട്ട് പ്രവര്‍ത്തനം തുടങ്ങി