കാര്‍ഷിക-വ്യവസായ പ്രദര്‍ശനവും വിപണന മേളയും തുടങ്ങി

MTV News 0
Share:

 

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കാര്‍ഷിക-വ്യവസായ പ്രദര്‍ശനവും വിപണന മേളയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഫസീല അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വിനോദ് പടനിലം, ജില്ലാ പഞ്ചായത്ത് അംഗം സീന അശോകന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി സംജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ധന്യ ബാബുരാജ്, ബബിത വിനോദ്, അംഗങ്ങളായ ടി ഉമ്മര്‍, രാധ ഹരിദാസ്, ആബിദ് അമ്പിലോളി, ടി.സി മുഹമ്മദ്, അസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബാബു നെല്ലൂളി, കെ മൂസ മൗലവി, എം.പി കേളുക്കുട്ടി, ഒ ഉസൈന്‍ എന്നിവര്‍ സംസാരിച്ചു.കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തുന്നതിനും കാര്‍ഷിക മേഖലയെ വ്യവസായവുമായി കൂട്ടിയിണക്കി കൂടുതല്‍ തൊഴില്‍-വരുമാന സാധ്യതകള്‍ സൃഷ്ടിക്കുന്നതിനുമാണ് മേള സംഘടിപ്പിച്ചത്.