
രണ്ട് ദിവസം പോരാട്ടം; അപകടത്തിൽ പരുക്കേറ്റ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് ദാരുണാന്ത്യം
വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരിച്ചു. നരിക്കുനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ തലക്കുളത്തൂർ സ്വദേശി പി.ടി.ഷനൽ (40) ആണ് മരിച്ചത്.തലക്കുളത്തൂർ-നരിക്കുനി റോഡിൽ ചെങ്ങോട്ടുപൊയിലിൽ രണ്ട് ദിവസം മുൻപായിരുന്നു അപകടം. ഷനൽ സഞ്ചരിച്ച ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഷനലിന്റെ തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായി പരുക്കേറ്റിരുന്നു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷനൽ വെള്ളിയാഴ്ച പുലർച്ചെയോടെയാണു മരിച്ചത്. പാലോറമലയ്ക്ക് സമീപം താമസിച്ചിരുന്ന പരേതനായ പറമ്പത്തൊടുകയിൽ ചന്ദ്രന്റെ മകനാണ്. നിലവിൽ കുടുംബസമേതം എടക്കരയിലാണ് താമസം.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)