ഓണം: പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

MTV News 0
Share:

 

ഓണാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കി. ജൂലൈ 27 മുതല്‍ ആഗസ്റ്റ് 21 വരെ ജില്ലയില്‍ 862 പരിശോധനകള്‍ നടത്തി. 220 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും 22 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയതായും ഭക്ഷ്യസുരക്ഷാ അസി. കമീഷണര്‍ അറിയിച്ചു. 491 സാമ്പിളുകള്‍ ശേഖരിച്ചു. ഏഴ് കേസുകളില്‍ നിയമനടപടികള്‍ക്കായി റിപ്പോര്‍ട്ട് ചെയ്തു. ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനവും വിതരണവും വിപണനവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭക്ഷ്യ വ്യാപാരികളും സംരംഭകരും ഉപഭോക്താക്കളും സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Share:
  ഓണാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കി. ജൂലൈ 27 മുതല്‍ ആഗസ്റ്റ് 21 വരെ ജില്ലയില്‍ 862 പരിശോധനകള്‍ നടത്തി. 220 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും 22 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയതായും ഭക്ഷ്യസുരക്ഷാ അസി. കമീഷണര്‍ അറിയിച്ചു. 491 സാമ്പിളുകള്‍ ശേഖരിച്ചു. ഏഴ് കേസുകളില്‍ നിയമനടപടികള്‍ക്കായി റിപ്പോര്‍ട്ട് ചെയ്തു. ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനവും വിതരണവും വിപണനവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭക്ഷ്യ വ്യാപാരികളും സംരംഭകരും ഉപഭോക്താക്കളും...ഓണം: പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്