
മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലേർട്ട്: സംസ്ഥാനത്ത് നാളെ വ്യാപക മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് ഏഴ് ജില്ലകള്‍ക്ക് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകള്‍ക്കാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം, നാളെ ജില്ലയില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളില്‍ ആണ് നാളെ അലര്‍ട്ട്. ഉത്രാട ദിനമായി ചൊവ്വാഴ്ച കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവോണ ദിനത്തില്‍ നിലവില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)