തദ്ദേശ പൂക്കള മത്സരം: ഒന്നാം സ്ഥാനം കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്

MTV News 0
Share:

 

വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾക്കായി സംഘടിപ്പിച്ച തദ്ദേശ പൂക്കളമത്സരത്തിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം. വേളം ഗ്രാമപഞ്ചായത്ത് രണ്ടും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മൂന്നും സ്ഥാനം നേടി. ഇവർക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50000 രൂപ, 25000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി ലഭിക്കും. ജില്ലയിലെ 90 തദ്ദേശസ്ഥാപനങ്ങൾ മത്സരത്തിൽ പങ്കാളികളായി. ജില്ലയിലെ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾക്ക് പുറമെ നഗരസഭകളും കോർപ്പറേഷനും മത്സരത്തിൽ പങ്കാളികളായി. നിയോജക മണ്ഡല അടിസ്ഥാനത്തിൽ ക്ലസ്റ്ററുകളാക്കി തിരിച്ചായിരുന്നു മത്സരം. നിയോജകമണ്ഡല അടിസ്ഥാനത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് മൊമെന്റോയും പ്രശസ്തി പത്രവും ലഭിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്നാണ് പൂക്കളങ്ങൾ ഒരുക്കിയത്.

 

Share:
  വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾക്കായി സംഘടിപ്പിച്ച തദ്ദേശ പൂക്കളമത്സരത്തിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം. വേളം ഗ്രാമപഞ്ചായത്ത് രണ്ടും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മൂന്നും സ്ഥാനം നേടി. ഇവർക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50000 രൂപ, 25000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി ലഭിക്കും. ജില്ലയിലെ 90 തദ്ദേശസ്ഥാപനങ്ങൾ മത്സരത്തിൽ പങ്കാളികളായി. ജില്ലയിലെ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾക്ക് പുറമെ നഗരസഭകളും കോർപ്പറേഷനും മത്സരത്തിൽ പങ്കാളികളായി. നിയോജക മണ്ഡല അടിസ്ഥാനത്തിൽ ക്ലസ്റ്ററുകളാക്കി...തദ്ദേശ പൂക്കള മത്സരം: ഒന്നാം സ്ഥാനം കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്