കുടുംബശ്രീ ഓണം വിപണനമേള ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എം ഷാജി നിര്‍വഹിച്ചു

MTV News 0
Share:

 

കുടുംബശ്രീ ഓണം വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനം ചെങ്ങോട്ടുകാവില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നിര്‍വഹിച്ചു. വിപണനമേളകള്‍ ജനങ്ങളുടെ പകരംവെക്കലാണെന്നും ഇതിനെ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. വിപണന മേളകളിലെ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ അഡ്വ. പ്രവീണ്‍ കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ യു.കെ ചന്ദ്രന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ കോഓഡിനേറ്റര്‍ പി.സി കവിത, നബാര്‍ഡ് ജില്ലാ ഡെവലപ്‌മെന്റ് ഓഫീസര്‍ രാഗേഷ് എന്നിവര്‍ പദ്ധതി വിശദീകരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ രേണുക, വൈസ് ചെയര്‍പേഴ്‌സണ്‍ റെജുല എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എന്‍ ഭാസ്‌കരന്‍ (ചെങ്ങോട്ടുകാവ്), അജയ് ബോസ് (ചേമഞ്ചേരി), ജയകൃഷ്ണന്‍ (അത്തോളി), പി.പി രമണി (അരിക്കുളം), ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തസ്‌ലീന നാസര്‍, സ്ഥിരം സമിതി അധ്യക്ഷരായ പി.വി ഷാനി, അഡ്വ. ലത്തീഫ്, ശ്രീജ ടീച്ചര്‍, ശശികുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം എ.കെ മണി മാസ്റ്റര്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എം ദേവി, യു.വി ബാബുരാജ്, വി.പി പ്രമോദ്, ഹംസ ഹദിയ, അനില്‍ പറമ്പത്ത്, വി.ടി വിജയന്‍, ഇ.ജി സജീവന്‍, ആര്‍ ഹരി തുടങ്ങിയവര്‍ സംസാരിച്ചു.ഉദ്ഘാടനത്തിന് മുന്നോടിയായി കുടുംബശ്രീ അംഗങ്ങളും സംഘാടക സമിതിഅംഗങ്ങളും അണിനിരന്ന ഘോഷയാത്രയും നടന്നു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, കുടുംബശ്രീ, മെഡിക്കല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ 50ഓളം സ്റ്റാളുകള്‍ക്ക് പുറമെ ഫുഡ് കോര്‍ട്ടുകളും കുട്ടികള്‍ക്കായുള്ള വിനോദ കേന്ദ്രങ്ങളും അഞ്ചു ദിവസത്തെ വിപണനമേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Share:
  കുടുംബശ്രീ ഓണം വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനം ചെങ്ങോട്ടുകാവില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നിര്‍വഹിച്ചു. വിപണനമേളകള്‍ ജനങ്ങളുടെ പകരംവെക്കലാണെന്നും ഇതിനെ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. വിപണന മേളകളിലെ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ അഡ്വ. പ്രവീണ്‍ കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ യു.കെ ചന്ദ്രന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ കോഓഡിനേറ്റര്‍ പി.സി കവിത, നബാര്‍ഡ്...കുടുംബശ്രീ ഓണം വിപണനമേള ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എം ഷാജി നിര്‍വഹിച്ചു