
കോഴിക്കോട് കാരശ്ശേരിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വധഭീഷണി; ഫോൺ സംഭാഷണം പുറത്ത്
കോഴിക്കോട് കാരശ്ശേരിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി കോള്‍. കാരശ്ശേരി മണ്ഡലം പ്രസിഡന്റ് സമാന് ചാലൂളിയാണ് വധഭീഷണി മുഴക്കിയത്. ഫോണില്‍ വിളിച്ച് ജീവനോടെ വെച്ചേക്കില്ല എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറിയെയാണ് സമാന് ഭീഷണിപ്പെടുത്തിയത്. കാരശ്ശേരിയിലെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിനിടയില്‍ തുടരുന്ന ഭിന്നതയാണ് വധഭീഷണിയിലേക്ക് നയിച്ചത്.കാരശ്ശേരി ബാങ്കിന്റെയും സ്മൈല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് ഭീഷണിക്ക് പിന്നിലെന്നാണ് വിവരം.ബാങ്ക് നടപടികള്‍ വിവാദത്തിലായതിനെ തുടര്‍ന്ന് സമാന് ചാലൂളി അടക്കമുള്ള നേതാക്കള്‍ക്ക് ട്രസ്റ്റ് സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവ് ലംഘിച്ച് ഇവര്‍ പൂട്ട് പൊളിച്ച് അകത്തുകടന്നതായി ആരോപണമുണ്ട്.
© Copyright - MTV News Kerala 2021





View Comments (0)