ലോഡ് ഷെഡിങ്ങിന് ഏകീകൃത സമയക്രമം; പവർകട്ട് സമയം മുൻകൂട്ടി അറിയാം

MTV News 0
Share:

ലോഡ് ഷെഡിങ്ങിൽ ഏകീകൃത സമയക്രമം പാലിക്കാൻ നിർദേശം. ഓരോ പ്രദേശത്തും ഒരാഴ്ചത്തേക്ക് ഒരേ സമയത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് നിർദേശം. ഇതോടെ പവർകട്ട് സമയം മുൻകൂട്ടി അറിയാൻ കഴിയും. പുതിയ സംവിധാനം ഇന്ന് മുതൽ നിലവിൽ വരും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനം നടപ്പാക്കിയിരുന്നു.പവർകട്ട് ആരംഭിക്കുന്നതിന് ഒന്നര മണിക്കൂർ മുൻപ് ഉപഭോക്താക്കൾക്ക് സന്ദേശം ലഭിക്കും. ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയിൽ 700 മെഗാവാട്ടിലധികം കുറവുണ്ടായി. വൈദ്യുതി പ്രതിസന്ധി കുറയ്ക്കുന്നതിനായി ജലവൈദ്യുതി ഉൽപാദനം വർധിപ്പിക്കുകയും ചെയ്തു.

Share:
ലോഡ് ഷെഡിങ്ങിൽ ഏകീകൃത സമയക്രമം പാലിക്കാൻ നിർദേശം. ഓരോ പ്രദേശത്തും ഒരാഴ്ചത്തേക്ക് ഒരേ സമയത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് നിർദേശം. ഇതോടെ പവർകട്ട് സമയം മുൻകൂട്ടി അറിയാൻ കഴിയും. പുതിയ സംവിധാനം ഇന്ന് മുതൽ നിലവിൽ വരും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനം നടപ്പാക്കിയിരുന്നു.പവർകട്ട് ആരംഭിക്കുന്നതിന് ഒന്നര മണിക്കൂർ മുൻപ് ഉപഭോക്താക്കൾക്ക് സന്ദേശം ലഭിക്കും. ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയിൽ 700 മെഗാവാട്ടിലധികം കുറവുണ്ടായി. വൈദ്യുതി പ്രതിസന്ധി കുറയ്ക്കുന്നതിനായി ജലവൈദ്യുതി ഉൽപാദനം വർധിപ്പിക്കുകയും ചെയ്തു.ലോഡ് ഷെഡിങ്ങിന് ഏകീകൃത സമയക്രമം; പവർകട്ട് സമയം മുൻകൂട്ടി അറിയാം