
കോഴിക്കോട് കമ്മത്ത് ലെയ്നിലെ സ്വർണാഭരണ കവർച്ച; തൊണ്ടിമുതൽ കണ്ടെത്താനാവാതെ പോലീസ്
കമ്മത്ത് ലെയ്നിൽ സ്വർണവ്യാപാരികളെ വഞ്ചിച്ച് 1.39 കോടി രൂപയുടെ ആഭരണങ്ങളുമായി മുങ്ങിയ കേസിൽ പ്രധാന പ്രതി സഫർനാസ് പിടിയിലായെങ്കിലും മോഷണം പോയ സ്വർണം കണ്ടെത്താനാവാതെ പോലീസ്. പ്രതിയുടെ പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധ കേന്ദ്രങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും തൊണ്ടിമുതൽ വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല.പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് പോലീസ് അറിയിച്ചു. ജ്വല്ലറി ജീവനക്കാരനായിരുന്ന സഫർനാസ് കഴിഞ്ഞ ജൂലൈ 27-നാണ് കേസിനാസ്പദമായ കവർച്ച നടത്തിയത്. കമ്മത്ത് ലെയ്നിലെ 11 കടകളിൽ നിന്നായി 1,39,35,747 രൂപ വിലമതിക്കുന്ന 948.010 ഗ്രാം സ്വർണമാലകളാണ് ഇയാൾ തട്ടിയെടുത്തത്. സ്വന്തം കടയിലെത്തിയ ഉപഭോക്താക്കൾക്ക് മോഡൽ കാണിക്കാനെന്ന വ്യാജേന സമീപത്തെ കടകളിൽ നിന്ന് വാങ്ങിയ ശേഷം, സ്ഥാപനം പൂട്ടി താക്കോൽ തൊട്ടടുത്ത കടയിൽ ഏൽപ്പിച്ചാണ് ഇയാൾ മുങ്ങിയത്.
© Copyright - MTV News Kerala 2021





View Comments (0)