
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ കുറവോടെ 1,13,000 രൂപയിലും ഒരു ഗ്രാം സ്വർണത്തിന് 30 രൂപയുടെ ഇടിവോടെ 14,125 രൂപ എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നിലവിൽ യു.എസ് -ഇറാൻ സംഘർഷവും എണ്ണ വിപണിയും ഡോളർ-രൂപ വിനിമയ നിരക്കുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.ഇനി സ്വർണ വിലയിൽ ഏറ്റവും അധികം സ്വാധീനം ചെലുത്താനിടയുള്ളത് അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ തീരുമാനങ്ങളാണ്. സെപ്റ്റംബര്‍ 16 ബുധനാഴ്ച ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം വരാനിരിക്കെ, പലിശനിരക്കുകളിലെ മാറ്റങ്ങളും കെവിന് വാര്‍ഷിന്റെ നയപരമായ നിര്‍ദ്ദേശങ്ങളും അനുസരിച്ച് വിലയില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ ഉണ്ടായേക്കാം. നിലവിൽ രാജ്യാന്തര തലത്തിൽ ട്രോയ് ഔൺസിന് 4,300 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)