പേവിഷബാധ വിരുദ്ധ ദിനം: ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

MTV News 0
Share:

 

ആരോഗ്യ വകുപ്പ് ജില്ലാ കാര്യാലയത്തിന്റെയും ദേശീയ ആരോഗ്യ ദൗത്യം കോഴിക്കോടിൻ്റെയും ചെറൂപ്പ എം.സി.എച്ച് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പേവിഷബാധ വിരുദ്ധ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം മാവൂർ സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എം. എ റസാഖ് മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. മാവൂർ പഞ്ചായത്ത് പ്രസിഡൻറ് മുനീറത്ത് ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ഫസീല മുഖ്യാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. ടി സരിതകുമാരി മുഖ്യപ്രഭാഷണം നടത്തി. ദേശീയ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി. കെ അഫ്സൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ. ഗോകുൽ ടി രമേശ് ബോധവൽക്കരണ ക്ലാസ് നയിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ഡി.കെ മുരളീധരൻ, കുന്ദമംഗലം ബ്ലോക്ക് ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബബിത വിനോദ്, മാവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഉമാദേവി, ബ്ലോക്ക് മെമ്പർ വളപ്പിൽ റസാഖ്, വാർഡ് മെമ്പർ ജയശ്രീ ദിവ്യപ്രകാശ്, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. കെ. ഇ. അബ്ദുൽ ജബ്ബാർ, ചെറൂപ്പ എം.സി.എച്ച് യൂണിറ്റ് അഡ്‌മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ഒ. ഫാത്തിമത്തുസൽമ, ജില്ലാ മെഡിക്കൽ ഓഫീസ് ടെക്നിക്കൽ അസിസ്റ്റൻ്റ് എൻ സുരേന്ദ്രൻ, സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ട്രെസ്സി, ഹെൽത്ത് സൂപ്പർവൈസർ എൻ. ടി ഷിജി, ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. കെ.ടി മുഹസിൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ, ആരോഗ്യ പ്രവർത്തകർ, അധ്യാപകർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.പേവിഷബാധ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ മാവൂർ സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ എൻ. ദർശൻ, കിരൺ ദേവ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. കോഴിക്കോട് ഗവ. നഴ്സിംഗ് കോളേജ് എം.എസ്.സി നഴ്‌സിംഗ് വിദ്യാർത്ഥികൾ നടത്തിയ ബോധവൽക്കരണ ഫ്ലാഷ് മോബും, ബി.എസ്.സി നഴ്‌സിംഗ് വിദ്യാർത്ഥികൾ നടത്തിയ ലഘു നാടകവും അരങ്ങേറി.“ഒരുമിച്ച്, കൂടുതൽ ശക്തരായി, റാബീസ് വിമുക്ത കേരളത്തിലേക്ക് – ഏകാരോഗ്യം, ഏക പ്രതിബദ്ധത” എന്നതാണ് ഈ വർഷത്തെ പേവിഷബാധ വിരുദ്ധ ദിനാചരണ സന്ദേശം. പേവിഷബാധ മൂലമുള്ള മരണങ്ങൾ ഒഴിവാക്കുക, പേവിഷബാധയെ കുറിച്ചും പ്രതിരോധകുത്തിവെപ്പുകളെ കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുക എന്നിവയാണ് ലക്‌ഷ്യം.