
ദാറ്റ്സ് കേരള പൊലീസ്.., ഞാൻ പറയില്ല’: കോക്ക് ഓടിച്ച വാഹനം 3 വാഹനത്തിലിടിച്ചു, പരാതി; പിന്നാലെ പിടിയിൽ
ദിസ് ഈസ് അപ് ടു ദ് ഓഫിസർ ആൻഡ് നോട്ട് ടു മീ, കേരള പൊലീസ് ഈസ് ഡൂയിങ് ദേർ ഡ്യൂട്ടി’ – കോഴിക്കോട് തിങ്കളാഴ്ച വൈകിട്ട് നിരവധി വാഹനങ്ങളിൽ തന്റെ വാഹനം ഇടിച്ചുണ്ടായ അപകടത്തിനു പിന്നാലെ മദ്യപിച്ചിട്ടുണ്ടോ എന്നതു സ്ഥിരീകരിക്കാൻ ബീച്ച് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് പൊലീസ് എത്തിച്ച ശേഷം മടങ്ങവേ മാധ്യമങ്ങളോട് സിനിമ റിവ്യൂ നടത്തുമ്പോഴുളള സ്വതസിദ്ധമായ രീതിയിൽ അശ്വന്ത് കോക്ക് പ്രതികരിച്ചതിങ്ങനെ.‘മദ്യപിച്ചിരുന്നോ?’ എന്ന ചോദ്യത്തിന് ‘ദാറ്റ്സ് കേരള പൊലീസ് …, ഞാൻ പറയില്ല’ എന്നായിരുന്നു മറുപടി. തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെയാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തിന് സമീപം അശ്വന്ത് ഓടിച്ച വാഹനം മൂന്നു വാഹനങ്ങളിൽ തട്ടി അപകടമുണ്ടായത്. ഒടുവിൽ നാട്ടുകാരുടെ പരാതിയിൽ പൊലീസ് എത്തിയാണ് അശ്വന്തിനെ കസ്റ്റഡിയിൽ എടുത്തത്. അപകടങ്ങളുമായി ബന്ധപ്പെട്ട് വിവിധ വാഹന ഉടമകളുടെ മൂന്നു പരാതിയാണ് നടക്കാവ് പൊലീസിന് ലഭിച്ചത്.ഇത് പരിശോധിച്ച് എഫ്ഐആർ റജിസ്റ്റർ ചെയ്ത് തുടർനടപടി സ്വീകരിച്ച പൊലീസ് രാത്രിയോടെ അശ്വന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.
© Copyright - MTV News Kerala 2021





View Comments (0)