
കോഴിക്കോട് അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച 3 ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി.തങ്ങളുടെ സ്കൂളിലെ അധ്യാപികമാരുടെ അശ്ലീലമായി മോർഫ് ചെയ്ത ചിത്രങ്ങൾ ടെലിഗ്രാം ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത് മറ്റ് വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഇവർ വിവരം സ്കൂൾ അധികൃതരെ അറിയിച്ചു. സ്കൂൾ ഭരണസമിതി നടത്തിയ പ്രാഥമിക പരിശോധനയിൽ ജൂൺ മാസം മുതൽ തന്നെ ഇത്തരം ചിത്രങ്ങൾ വിവിധ ടെലിഗ്രാം ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു.തുടർന്ന് സ്കൂൾ അധികൃതരും അധ്യാപകരും ചേർന്ന് പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകി. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിക്കുകയും കുറ്റാരോപിതരായ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുക്കുകയും ചെയ്തു. കുറ്റക്കാരായ മൂന്ന് വിദ്യാർത്ഥികളെയും സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു.
© Copyright - MTV News Kerala 2021





View Comments (0)