
കോഴിക്കോട് : വെള്ളിമാടു കുന്നിൽനിയന്ത്രണം വിട്ട കാർ വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞു കയറി നാല് പേർക്ക് പരിക്കേറ്റു.
വെള്ളിമാടുകുന്ന് ലോ കോളേജ് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം നടന്നത്.ലോ കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ റോഡരികിൽതോരണം തൂക്കുന്നതിനിടയിലാണ്
ഇതുവഴി വന്ന കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞു കയറിയത്.പരിക്കേറ്റ വിദ്യാർത്ഥികളെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.മലപ്പുറം സ്വദേശിയായഅബ്ദുൽ ഖാദർ,കണ്ണൂർ സ്വദേശിയായ മുഹമ്മദ് സജൽ,കാസർകോട് സ്വദേശിയായ ശ്രീരാജ് ,കണ്ണൂർ സ്വദേശിയായ ജിതിൻഎന്നിവർക്കാണ് പരിക്കേറ്റത്.ഇതിൽ ഒരാൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
അപകടത്തിന് കാരണമായ കാർഡ്രൈവർ പാഴൂർ ചാലിക്കുഴി സ്വദേശി കാർത്തികേഷിനെ ചേവായൂർ പോലീസ് പോലീസ് കസ്റ്റഡിയിലെടുത്തു.
© Copyright - MTV News Kerala 2021





View Comments (0)