
കോഴിക്കോട് മൊകവൂരിൽ ദേശീയപാതയിൽ കാറിന് തീപിടിച്ചു; ഡ്രൈവർ ഉടനെ ഇറങ്ങിയതനാൽ ആളപായമില്ല llp
മൊകവൂരിൽ ദേശീയപാതയിൽ കാറിന് തീപിടിച്ചു. മൊകവൂരിലെ അണ്ടർപാസിന് മുകളിലുള്ള പാതയിലാണ് കാർ കത്തിയത്. കാറിന്റെ മുൻഭാഗത്ത് തീപടരുന്നതു കണ്ടതോടെ കാർ ഓടിച്ച അണ്ടിക്കോട് സ്വദേശി ശരത് പുറത്തിറങ്ങുകയായിരുന്നു.പൊലീസിലും ഫയർഫോഴ്സിലും ശരത് വിവരം അറിയിച്ചതോടെ രക്ഷാപ്രവർത്തനത്തിനായി വെള്ളിമാട്കുന്നിൽ നിന്ന് അഗ്നിരക്ഷ സേനാംഗങ്ങൾ എത്തുകയായിരുന്നു. അതിനിടെ തന്നെ വാഹനം ഏകദേശം പൂർണമായും കത്തിയമർന്നിരുന്നു. പൊലീസ് നടപടികൾ പൂർത്തിയാക്കി ഗതാഗതക്കുരുക്ക് ഒഴിവാക്കി.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)