
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ കുഴൽക്കിണർ നിർമ്മാണ ഏജൻസികളും യൂണിറ്റുകളും ഭൂജല അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ നിർദേശം.ജില്ലയിൽ ഭൂജല അതോറിറ്റിയുടെ സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റില്ലാത്ത നിർമാണ യൂണിറ്റുകൾ ഉപയോഗിച്ച് കുഴൽക്കിണർ, ട്യൂബ് വെൽ, ഫിൽറ്റർ പോയിന്റ് വെൽ തുടങ്ങിയവ നിർമ്മിച്ചാൽ ഒരു ലക്ഷം രൂപ പിഴ ഈടാക്കും. യൂണിറ്റുകളുടെ യന്ത്രസാമഗ്രികൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരികയും ചെയ്യും.കുഴൽക്കിണർ, ട്യൂബ് വെൽ, ഫിൽറ്റർ പോയിന്റ് വെൽ തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ ഏർപ്പെടുമ്പോൾ കരാറുകാരന് സാധുവായ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണെന്ന് ഭൂജലവകുപ്പ് ജില്ലാ ഓഫീസർ അറിയിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)