താമരശ്ശേരിയിൽ നിർത്തിയിട്ട ബസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ

MTV News 0
Share:

താമരശ്ശേരിയിൽ നിർത്തിയിട്ട ബസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ രണ്ട് ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി സ്വദേശി കെ.കെ. അനീഷ്, കൈതപ്പൊയിൽ സ്വദേശി സജിത്ത് എന്നിവരാണ് അറസ്റ്റിലായത്.ഏപ്രിൽ മുതൽ ഇരുവരും യുവതിയെ നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി. നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നും പരാതിയിൽ പറയുന്നു. അടിവാരം–കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് അനീഷ്. സജിത്ത് ഇതേ ബസിലെ ക്ലീനറാണ്.യുവതിയുടെ വീടുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഏപ്രിലിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ കാറിലെത്തിയ പ്രതികൾ ലഹരിവസ്തു നൽകി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്നും പിന്നീട് ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിന് ഇരയാക്കിയെന്നുമാണ് പരാതി.ഒടുവിൽ നിർത്തിയിട്ട ബസിൽവെച്ചും യുവതിയെ പീഡിപ്പിച്ചതായി പരാതിയിലുണ്ട്. മാനസികമായും ശാരീരികമായും തളർന്ന യുവതി ആദ്യം താമരശ്ശേരി പൊലീസിലും പിന്നീട് കാക്കൂർ പൊലീസിലും പരാതി നൽകുകയായിരുന്നു.ഇന്നലെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Share:
താമരശ്ശേരിയിൽ നിർത്തിയിട്ട ബസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ രണ്ട് ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി സ്വദേശി കെ.കെ. അനീഷ്, കൈതപ്പൊയിൽ സ്വദേശി സജിത്ത് എന്നിവരാണ് അറസ്റ്റിലായത്.ഏപ്രിൽ മുതൽ ഇരുവരും യുവതിയെ നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി. നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നും പരാതിയിൽ പറയുന്നു. അടിവാരം–കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് അനീഷ്. സജിത്ത് ഇതേ ബസിലെ ക്ലീനറാണ്.യുവതിയുടെ വീടുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഏപ്രിലിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ...താമരശ്ശേരിയിൽ നിർത്തിയിട്ട ബസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ