കോഴിക്കോട് കോടഞ്ചേരിയിൽ കുരോട്ടുപാറയിൽ വീട്ടുമുറ്റത്ത് പുലി; ദൃശ്യങ്ങൾ സിസിടിവിയിൽ

MTV News 0
Share:

കോടഞ്ചേരി കൂരോട്ടുപാറ റിഗ്മി കേഴാപ്ലാക്കലിന്റെ വീട്ടുമുറ്റത്ത് പുലി എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. വെള്ളി രാത്രി 10 മണിയോടെയാണ് സംഭവം. വീടിന്റെ മുറ്റത്തെ നടപ്പാതയിലൂടെ പുലി പതുക്കെ നടന്നു വരുന്നതും, പിന്നീട് ചെടികൾക്കിടയിലേക്ക് കയറി മറയുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്.നൈറ്റ് വിഷൻ ക്യാമറയിൽ പുലിയുടെ ശരീരത്തിലെ പുള്ളികളും, കണ്ണുകൾ തിളങ്ങുന്നതും വ്യക്തമായി കാണാം. കുറച്ചു നേരം മുറ്റത്ത് നിന്ന ശേഷമാണ് പുലി തൊട്ടടുത്ത പറമ്പിലേക്ക് പോയത്. സംഭവം അറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിലാണ്. അധികൃതരുടെ ഭാഗത്തുനിന്നും ഉടനെ വേണ്ട നടപടികൾ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share:
കോടഞ്ചേരി കൂരോട്ടുപാറ റിഗ്മി കേഴാപ്ലാക്കലിന്റെ വീട്ടുമുറ്റത്ത് പുലി എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. വെള്ളി രാത്രി 10 മണിയോടെയാണ് സംഭവം. വീടിന്റെ മുറ്റത്തെ നടപ്പാതയിലൂടെ പുലി പതുക്കെ നടന്നു വരുന്നതും, പിന്നീട് ചെടികൾക്കിടയിലേക്ക് കയറി മറയുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്.നൈറ്റ് വിഷൻ ക്യാമറയിൽ പുലിയുടെ ശരീരത്തിലെ പുള്ളികളും, കണ്ണുകൾ തിളങ്ങുന്നതും വ്യക്തമായി കാണാം. കുറച്ചു നേരം മുറ്റത്ത് നിന്ന ശേഷമാണ് പുലി തൊട്ടടുത്ത പറമ്പിലേക്ക് പോയത്. സംഭവം അറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിലാണ്. അധികൃതരുടെ ഭാഗത്തുനിന്നും ഉടനെ വേണ്ട നടപടികൾ...കോഴിക്കോട് കോടഞ്ചേരിയിൽ കുരോട്ടുപാറയിൽ വീട്ടുമുറ്റത്ത് പുലി; ദൃശ്യങ്ങൾ സിസിടിവിയിൽ