മുക്കം:കാരശ്ശേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി .രാജീവിന് യാത്രയയപ്പ് നൽകി.പഞ്ചായത്ത് പ്രസിഡന്റ് വി. പി സ്മിത ഉപഹാരം നൽകി.വൈസ് പ്രസിഡന്റ് എടത്തിൽ ആമിന,ശാന്താ ദേവി മൂത്തേടത്ത്, ജിജിത സുരേഷ്,കെ. പി.ഷാജി, കെ.ശിവദാസൻ, ജംഷിദ് ഒ ളകര,കുഞ്ഞാലി മമ്പാട്ട്, ശ്രുതി കമ്പളത്, എം. ആർ സുകുമാരൻ, ഹരി,ബേബി, ലിബിൻ, മനീഷ് എന്നിവർ സംസാരിച്ചു.
കാസർകോട് ജില്ലയിലെ കുമ്പഡാജെ, കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി, ചാത്തമംഗലം എന്നീ പഞ്ചായത്തുകളിലും സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചാത്തമംഗലം
ഗ്രാമ പഞ്ചായത്തിൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചകാലത്ത് കോവിഡ് മഹാമാരിയും ആയി ബന്ധപ്പെട്ട് എൻ .ഐ .റ്റി കാമ്പസിൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ എഫ് എൽ റ്റി .സി . സ്ഥാപിക്കുന്നതിലും നടത്തിപ്പിലും നേതൃത്വപരമായ
പങ്ക് വഹിച്ചിട്ടുണ്ട്.
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം കുന്ദമംഗലം യൂണിറ്റ് പ്രസിഡണ്ട് എന്നീ നിലകളിൽ സംഘടനാ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് മാവൂർ ഗ്രാസിം ഇൻഡസ്ട്രീസ് പൾപ്പ് ഡിവിഷൻ ലാബിൽ ഒൻപത് വർഷത്തോളം കെമിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
© Copyright - MTV News Kerala 2021
View Comments (0)