ഡി.വൈ.എഫ്.ഐ ഹൃദയപൂർവ്വം പദ്ധതി ആരംഭിച്ചു.

MTV News 0
Share:

തിരുവമ്പാടി:പൂവാറന്‍തോട് ഗവ. എൽ.പി സ്കൂളില്‍ ഡി.വൈ.എഫ്.ഐ പൂവാറന്‍തോട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍
പ്രഭാത ഭക്ഷണം നല്‍കുന്ന ഹൃദയപൂര്‍വ്വം പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ് നിർവഹിച്ചു.

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ്,പഞ്ചായത്ത്‌ അംഗം എല്‍സമ ജോർജ്,എ.കെ റനില്‍ രാജ്,വൈശാഖ് എം.വി,പി.ടി.എ പ്രസിഡന്റ് ടെന്നീസ്, പ്രണൂപ് കെ.എം അഖില്‍ ബാബു,അമല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.