ബ്രാൻഡിംഗിൽ ഡോക്ടറേറ്റ് നേടിയ റിയാസ് കുങ്കഞ്ചേരിയെ ആദരിച്ചു!

MTV News 0
Share:
MTV News Kerala

ബ്രാൻഡിംഗിൽ PhD നേടിയ ഡോ. റിയാസ് കുങ്കഞ്ചേരിയെ നോർത്ത് കാരശ്ശേരിയിൽ പ്രവർത്തിക്കുന്ന വോപ്പ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ജന്മനാട് ആദരിച്ചു,

ചടങ്ങ് കാരശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.പി സ്മിത ഉത്ഘാടനം ചെയ്തു. വോപ്പ പ്രസിഡന്റ്‌ ജസീർ KV അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ. കെ. അബ്ദുറഹ്മാൻ, വി. കുഞ്ഞാലി, സുഭാഷ്, മുജീബ് റഹ്മാൻ കെ., ബൈജു ബാപ്പുട്ടി, എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിന് ടി.എം. ജാഫർ സ്വാഗതവും, അഷ്‌കർ പി.സി. നന്ദിയും പറഞ്ഞു.

പരിപാടിയുടെ ഭാഗമായി ഇരുന്നൂരിലധികം വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസും, പുസ്തക വിതരണവും നടത്തി.