
കൊടിയത്തൂർ:സമസ്ത കൊടിയത്തൂർ പഞ്ചായത്ത് കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച സുന്നി ആദർശസമ്മേളനം സമസ്ത സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം ഉദ്ഘാടനംചെയ്തു.
സ്വാഗതസംഘം ചെയർമാൻ കെ. മോയിൻകുട്ടി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തലൂർ മുഖ്യപ്രഭാഷണം നടത്തി.
മുസ്തഫ അശ്റഫി കക്കുപടി, സയ്യിദ് മിർബാത്ത് തങ്ങൾ ജമലുല്ലൈലി, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഒ.പി.എം. അഷ്റഫ്, സലാം ഫൈസി മുക്കം, പി. അലി അക്ബർ, എം.പി. അഹമ്മദ് കുട്ടി ബാഖവി, കെ.വി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)