വീടിൻ്റെ സൺഷേഡ് അടർന്ന് വീണ് വിദ്യാർത്ഥി മരിച്ചു.

MTV News 0
Share:

പെരിയാംതോട് ആറങ്ങോട്ട് അയ്യപ്പൻകാവിൽ മനോജിൻ്റെ മകൻ അബിൻ ദേവ് (മനു-14) ആണ് മരിച്ചത്. ഇന്നലെ (ശനി) വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം.

പണിക്കാർ പണി നിർത്തി പോയതിനു ശേഷം വീടിൻ്റെ പോർച്ചിനു മുകളിൽ കയറി അവിടെ വൃത്തിയാക്കുന്നതിനിടെ നിർമ്മാണം നടക്കുന്ന മുകൾനിലയിലെ സൺഷേഡ് സ്ലാബ് അടർന്ന് മനുവിൻ്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.
നരിക്കുനിയിൽ നിന്ന് അഗിരക്ഷാസേന എത്തുന്നതിന് മുമ്പു തന്നെ നാട്ടുകാർ മനുവിനെ പുറത്തെടുത്തിരുന്നു.
ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംസ്കാരം പോസ്റ്റ്മോർട്ടത്തിനു pശേഷം ഇന്ന് (10-03-2024-ഞായർ) ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.

മാതാവ്: ശോഭന.

സഹോദരങ്ങൾ: അമൻദേവ്, അതുൽ ദേവ്.

Share:
Tags:
പെരിയാംതോട് ആറങ്ങോട്ട് അയ്യപ്പൻകാവിൽ മനോജിൻ്റെ മകൻ അബിൻ ദേവ് (മനു-14) ആണ് മരിച്ചത്. ഇന്നലെ (ശനി) വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം. പണിക്കാർ പണി നിർത്തി പോയതിനു ശേഷം വീടിൻ്റെ പോർച്ചിനു മുകളിൽ കയറി അവിടെ വൃത്തിയാക്കുന്നതിനിടെ നിർമ്മാണം നടക്കുന്ന മുകൾനിലയിലെ സൺഷേഡ് സ്ലാബ് അടർന്ന് മനുവിൻ്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.നരിക്കുനിയിൽ നിന്ന് അഗിരക്ഷാസേന എത്തുന്നതിന് മുമ്പു തന്നെ നാട്ടുകാർ മനുവിനെ പുറത്തെടുത്തിരുന്നു.ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം പോസ്റ്റ്മോർട്ടത്തിനു pശേഷം ഇന്ന് (10-03-2024-ഞായർ)...വീടിൻ്റെ സൺഷേഡ് അടർന്ന് വീണ് വിദ്യാർത്ഥി മരിച്ചു.