വയനാടിനൊരു കൈത്താങ്ങ്‌: വെണ്ണക്കോട്‌ മഹല്ല് കമ്മിറ്റി വിഹിതം കൈമാറി.

MTV News 0
Share:

ഓമശ്ശേരി:’വയനാടിനൊരു കൈത്താങ്ങ്‌’ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ ജനകീയ സമിതിയുടെ സംരംഭത്തിന്‌ (മൾട്ടി മീഡിയ പഠന കേന്ദ്രം) വെണ്ണക്കോട്‌ മസ്ജിദുൽ വഹബിയ്യ മഹല്ല് കമ്മിറ്റിയുടെ വിഹിതം ജനകീയ സമിതി ഭാരവാഹികൾക്ക്‌ കൈമാറി.ജനകീയ സമിതി ചെയർമാനും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ടുമായ പി.കെ.ഗംഗാധരൻ ഏറ്റുവാങ്ങി.

ജനകീയ സമിതി ജന.കൺവീനറും ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനുമായ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ അശോകൻ പുനത്തിൽ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,മഹല്ല് പ്രസിഡണ്ട്‌ വി.പി.അബൂബക്കർ ഹാജി,ജന.സെക്രട്ടറി പി.പി.അബൂബക്കർ എന്നിവർ സംസാരിച്ചു.