കോഴിക്കോട്: കടയില്‍ സാധനം വാങ്ങാന്‍ നില്‍ക്കുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു. കോഴിക്കോട് താമരശ്ശേരി പടിക്കല്‍ വയലില്‍ കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. 79 കാരിയായ പുല്ലുമല സരോജിനി അമ്മയാണ് മരിച്ചത്. പൂനൂര്‍ സ്വദേശികള്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് സരോജിനിയെ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍...
    കാസർകോട്: കാസർകോട് എൺപത്തിയാറുകാരൻ സ്വയം വെടിയുതിർത്ത് മരിച്ചു. മിയാപദവ് മദങ്കല്ലിലെ സുബ്ബണ്ണ ഭട്ട് (86) ആണ് മരിച്ചത്. വിട്ടുമാറാത്ത അസുഖം മൂലമുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.   (ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍...
കോഴിക്കോട്: വെസ്റ്റ്ഹിൽ വിജിൽ നരഹത്യ കേസിൽ, മൃതദേഹത്തിനായുള്ള തെരച്ചിൽ തിങ്കളാഴ്ച പുനരാരംഭിക്കും. ലാൻഡ് പെനിട്രേറ്റിംഗ് റഡാർ സംവിധാനം ഉപയോഗിച്ചാവും പരിശോധന. റിമാൻ്റിൽ കഴിയുന്ന 2 പ്രതികൾക്കായി എലത്തൂർ പൊലീസ് കൊയിലാണ്ടി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്.   കോഴിക്കോട് സരോവരം ട്രേഡ് സെൻ്റർ സമീപത്തെ...
അന്തരിച്ച പ്രശ്‌സ്ത ഫോറന്‍സിക്ക് വിദഗ്ദ ഡോ. ഷേര്‍ലി വാസുവിന്റെ സംസ്‌കാരം കോഴിക്കോട് നടന്നു. 5 മണിയോടെ കോഴിക്കോട് മാവൂര്‍ റോഡ് സ്മൃതിപഥം ശ്മശാനത്തിലായിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍. വ്യാഴാഴ്ച്ച രാവിലെ ഹൃദയഘാതം മൂലം മായനാട്ടെ വീട്ടില്‍ കുഴഞ്ഞ് വീണ ഡോ. ഷേര്‍ലിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍...
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. മാതാവിനൊപ്പം കുളിക്കാനെത്തിയ കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളായ കുട്ടികളാണ് അപകടത്തിൽപെട്ടത്. 12 വയസ്സുള്ള മകനെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. 10 വയസ്സുള്ള പെൺകുട്ടിക്കായി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.
കോഴിക്കോട് മാവൂരിന് സമീപം പെരുവയലിൽ സ്കൂട്ടർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. പെരുവയലിന് സമീപം കോഴിക്കോട് റോഡിൽ ആയിരുന്നു അപകടം. ചെറൂപ്പ സ്വദേശിനി പുനത്തിൽ നബീസയാണ് മരിച്ചത്. രാത്രിയിലാണ് അപകടം സംഭവിച്ചത്. പെരുവയലില്‍ ഡോക്ടറെ കാണിച്ച് മടങ്ങുന്നതിനിടെ അമിത വേഗതയില്‍ എത്തിയ സ്‌കൂട്ടര്‍ ഇവരെ ഇടിച്ച്...
തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിലെ കോച്ചുകളുടെ എണ്ണം കൂട്ടി. 14 കോച്ചുകളില്‍ നിന്ന് 18 കോച്ചുകളായാണ് ഉയര്‍ത്തിയിരിക്കുന്നത്. മലയാളികൾക്ക് റെയിൽവേയുടെ ഓണ സമ്മാനമായി 4 അധിക കോച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതലാണ് കോച്ചുകളുടെ എണ്ണം കൂടുക. ആലപ്പുഴ വഴിയുള്ള വന്ദേ ഭാരത് ട്രെയിനുകളുടെ കോച്ചുകളുടെ...
കോഴിക്കോട്: ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവും വൈദ്യുതി ഉത്പാദന കേന്ദ്രവും സ്ഥിതി ചെയ്യുന്ന കക്കയത്ത് വീണ്ടും കടുവയുടെ സാനിധ്യം. കഴിഞ്ഞ ദിവസം വൈകീട്ടോടെ ഡാം സൈറ്റ് റോഡില്‍ വെച്ചാണ് വനംവകുപ്പ് വാച്ചര്‍മാര്‍ നടന്ന് പോകുന്ന കടുവയെ കണ്ടത്. റിസര്‍വോയറിന്റെ സമീപത്തെ വനത്തില്‍ കടുവയുടെ സാനിധ്യം...
    കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് പൂനൂർ ഇമ്മിണികുന്നമ്മൽ സ്വദേശി സുബൈർ (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെ പച്ചക്കറി ചാക്കുമായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. താമരശ്ശേരി ഭാഗത്തുനിന്ന് കൊയിലാണ്ടി...
  സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. മലപ്പുറം സ്വദേശിയായ 10 വയസുകാരന് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11 ആയി.   അതേസമയം അമീബിക്...