സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇത്തവണവും രുചിമേളം ഒരുക്കി പഴയിടം മോഹനൻ നമ്പൂതിരി. ഭക്ഷണപ്പുരയുടെ പാലുകാച്ചലിന് എത്തിയ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, മറ്റ് വിശിഷ്ടാതിഥികൾ, മാധ്യമപ്രവർത്തകർ എന്നിവർക്ക് തന്റെ സ്പെഷ്യൽ പായസം നൽകി പഴയിടം കർമ്മനിരതനായി. മുൻ വർഷത്തിൽ നിന്നും വ്യത്യസ്തമായിരിക്കും...
ലക്‌നൗ: ‘കിസാൻ മസ്ദൂർ സമ്മാൻ ഏവം ന്യായ് യാത്ര’ എന്ന പേരിൽ ഉത്തർപ്രദേശ് ഒട്ടാകെ കർഷകരുടെ റാലി സംഘടിപ്പിക്കാൻ കോൺഗ്രസ് തീരുമാനം. ജനുവരി 18 മുതൽ നടക്കുന്ന യാത്രയിൽ യുപിയിലെ ഓരോ ജില്ലയിൽ നിന്നുമുള്ള കർഷകരെ സംഘടിപ്പിക്കാനാണ് നീക്കം. കോൺഗ്രസിന്റെ കർഷക സംഘടനയായ ഓൾ...
മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽ മരിച്ചവരെ സംസ്‌കരിച്ച പുത്തുമലയിലെ ശ്‌മശാനത്തിനരികെ കക്കൂസ് മാലിന്യം തള്ളാൻ ശ്രമിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. ഡിവൈഎഫ്‌ഐ പ്രവർത്തകൻ എം ജിതിൻ, ചൂരൽമല ആക്ഷൻ കമ്മിറ്റി കൺവീനർ മനോജ് ജെഎംജെ എന്നിവർ നൽകിയ പരാതിയിലാണ് കേസ്. പൊഴുതന മണ്ഡലം പ്രസിഡന്റ് സേട്ടുക്കുന്ന്...
ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യാതൊരു നയതന്ത്ര നീക്കവും ഇല്ലെന്ന നേരത്തെയുളള കേന്ദ്ര സർക്കാർ നിലപാട് തിരുത്തിയാണ് നിമിഷപ്രിയയുടെ വധശിക്ഷ സാഹചര്യം നീരീക്ഷിച്ചു വരുകയാണെന്നും സാധ്യമായത് എല്ലാം ചെയ്യുമെന്നും വിദേശകാര്യ...
കോഴിക്കോട്: എംഎസ് സൊല്യൂഷൻസ് വഴി എസ്എസ്എൽസി, ഹയർ സെക്കണ്ടറി ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പുറത്ത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥർക്കും പങ്കെന്ന് സൂചനകൾ നൽകുന്നതാണ് റിപ്പോർട്ട്. ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യപേപ്പറുകൾ ഓൺലൈൻ സ്ഥാപനങ്ങൾക്ക് ചോർത്തിക്കൊടുക്കുന്ന റാക്കറ്റ്...
തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന് സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്. കൊച്ചിയിൽ ഉമാ തോമസ് എംഎൽഎ സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവത്തിൽ വേദിയിൽ നിന്നും വീണ് പരിക്കേറ്റ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിൻ്റെ കത്ത്. കൊച്ചിയിലെ ഫ്ലവർഷോയ്ക്കിടെ വീണ് വീട്ടമ്മയ്ക്ക് ഗുരുതര...
കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ചു. കേസിൽ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒരു...
കോഴിക്കോട്: കോഴിക്കോട് ഡിസിസി പ്രസിഡന്റിനെതിരെ ഉള്ളിയേരിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. അഡ്വക്കേറ്റ് കെ പ്രവീൺകുമാറിനെതിരെയാണ് ഉള്ളിയേരിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പ്രവർത്തകരെ പുറത്താക്കി ഗിന്നസ് റെക്കോർഡ് നേടാൻ ശ്രമിക്കുന്നുവെന്നാണ് വിമർശനം. പാർട്ടിയിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാതെ പക്ഷപാതപരമായി പെരുമാറുന്നുവെന്നും പോസ്റ്ററിൽ ആരോപണമുണ്ട്. അധികാര ദുർവിനിയോഗം നടത്തി പാർട്ടിയെ നശിപ്പിച്ചു,...
കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ സ്‌റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ഒന്നാം പ്രതിയും മൃദംഗവിഷന്‍ എംഡിയുമായ നിഗോഷ് കുമാര്‍ അറസ്റ്റില്‍. പാലാരിവട്ടം പൊലീസ് ആണ് നിഗോഷിനെ അറസ്റ്റ് ചെയ്തത് ഹൈക്കോടതി നിര്‍ദേശപ്രകാരം ഇന്ന് ഉച്ചയ്ക്ക് നിഗോഷ് കീഴടങ്ങിയിരുന്നു....
കൊല്ലം: കുണ്ടറ ഇരട്ടക്കൊലക്കേസ് പ്രതിയെ കേരളത്തിലെത്തിച്ചു. ശ്രീനഗറില്‍ നിന്ന് പിടികൂടിയ പടപ്പക്കര സ്വദേശി അഖിലിനെയാണ് കൊല്ലത്ത് എത്തിച്ചത്. അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അഖില്‍. ലഹരിക്കുവേണ്ടി പണം കണ്ടെത്തുന്നതിനായി കൊലപാതകമെന്ന് കൊല്ലം റൂറല്‍ എസ്പി സാബു മാത്യു പറഞ്ഞു. അഖില്‍ മൊബൈല്‍ ഫോണ്‍...









