വനിതകളുടെ അണ്ടര്‍ 23 ടി20 ട്രോഫിക്കുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൗണ്ടര്‍ നജ്‌ല സിഎംസിയാണ് കേരളത്തെ നയിക്കുന്നത്. കഴിഞ്ഞ മാസം നടന്ന സീനിയര്‍ വനിത ഏകദിന മത്സരത്തില്‍ കേരളത്തെ മികച്ച രീതിയില്‍ നയിക്കുകയും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുകയും ചെയ്ത താരമാണ് വയനാട് സ്വദേശിയായ നജ്‌ല....
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടയിൽ പരിക്കേറ്റ ഉമാ തോമസ് എം എൽ എയുടെ ശ്വാസകോശത്തിൽ നീർക്കെട്ടെന്ന് ഡോക്ടർമാർ. ശ്വാസകോശത്തിലെ നീർക്കെട്ട് കാരണം രണ്ട് ദിവസം കൂടി വെൻ്റിലേറ്ററിൽ തുടരേണ്ടി വന്നേക്കുമെന്നും ഡോക്ടർമാർ അറിയിച്ചു. 60 മുതൽ 70 ശതമാനം വരെ ശ്വാസോച്ഛാസം തനിയെ...
2024 ലെ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഇരട്ടമെഡല്‍ ജേതാവ് മനു ഭാക്കറിനടക്കം നാല് കായികതാരങ്ങള്‍ക്കാണ് bകേന്ദ്ര കായിക മന്ത്രാലയം ഖേല്‍ രത്ന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മനു ഭാക്കര്‍, ചെസ് താരം ഡി ഗുകേഷ്, ഹോക്കി...
കൊച്ചി: ഗിന്നസ് റെക്കോർഡ് നൃത്തപരിപാടിയുടെ പേരിൽ നടന്ന പണപ്പിരിവിനെപ്പറ്റി വിശദമായി അന്വേഷിക്കാൻ പൊലീസ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. ആദായനികുതി വകുപ്പും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടന്ന് അക്കൗണ്ടുകളിലാണ് പരിശോധന. അതേസമയം,...
തിരുവനന്തപുരം: കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതി മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിഹാര്‍ ഗവര്‍ണറായിരുന്നു ആര്‍ലെക്കര്‍. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങില്‍ പങ്കെടുത്തു. ഇന്നലെ വൈകീട്ട് തിരുവനന്തപുരം...
കൊച്ചി: കലൂരില്‍ നൃത്തപരിപാടിക്കെത്തിയ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് വേദിയില്‍ നിന്നും വീഴുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വേദിയിലേക്ക് എത്തിയ എംഎല്‍എ കസേരയില്‍ ഇരിക്കുന്നുണ്ട്. കസേരയില്‍ നിന്നും വേദിയുടെ അരികിലേക്കുള്ള അകലം വളരെ ചെറുതാണ്. ഇതിനിടെ എഴുന്നേറ്റ ഉമാ തോമസ് തിരിഞ്ഞു നിന്ന് വേദിയിലുള്ള...
കണ്ണൂര്‍: വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഒരു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ നിസാമിനെതിരെ കേസ്. അശ്രദ്ധമായി വാഹനമോടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. ശ്രീകണ്ഠാപുരം പൊലീസാണ് കേസെടുത്തിരിക്കുന്നത്. നിസാമിന്റെ ലൈസന്‍സ് സസ്പെൻഡ് ചെയ്‌തേക്കും. നിസാമിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടത്തില്‍...
കണ്ണൂർ: കണ്ണൂർ മാലൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്. പൂവൻപൊയിലിൽ ആണ് സംഭവം. വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും തലശ്ശേരിയിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല. മാലൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലാണ് സംഭവം. സജീവന്‍ എന്നയാളുടെ...
തൃശ്ശൂർ: ന്യൂഇയർ ആശംസ പറയാത്തതിനെ തുടർന്ന് യുവാവിനെ കുത്തിവീഴ്ത്തി. തൃശ്ശൂർ മുള്ളൂർക്കരയിലാണ് സംഭവം. ആറ്റൂർ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്. സുഹൈബിന്റെ ദേഹത്താകെ ഇരുപത്തിനാല് കുത്തേറ്റ പാടുകളാണ് ഉളളത്. യുവാവ് ഇപ്പോൾ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ ഷാഫി എന്നയാളെയാണ് പൊലീസ്...
കണ്ണൂർ: കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ബസ് അമിതവേഗതയിലായിരുന്നുവെന്ന് രക്ഷപ്പെട്ട വിദ്യാർത്ഥിനി പറഞ്ഞു. ഇടയ്ക്ക് വരാറുള്ള ഡ്രൈവറാണ് വണ്ടിയോടിച്ചത്. സ്പീഡിലായിരുന്നു ബസ് പോയിരുന്നതെന്നും പെട്ടെന്ന് കുന്നിന് മുകളിൽ വെച്ച് താഴേയ്ക്ക് പതിക്കുകയായിരുന്നുവെന്നും വിദ്യാർത്ഥിനി പറഞ്ഞു. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടിയ്ക്ക് കൈക്ക് പരിക്കേറ്റിട്ടുണ്ട്....








