കോഴിക്കോട്: ആണ്‍ സുഹൃത്തിന്‍റെ മാനസിക പീഡനത്തെത്തുടർന്ന് ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലീസ്. 21കാരി ആയിഷ റഷ തൂങ്ങിമരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്ത് ബഷീറുദ്ദീനെ ഇന്നലെയാണ് നടക്കാവ് പൊലീസ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്....
കോഴിക്കോട്: താമരശ്ശേരി ചുരം ആറാം വളവിൽ ഇന്നും കണ്ടയ്നനർ ലോറി കുടുങ്ങി. പുലർച്ചെ ഒന്നര മണിക്ക് കുടുങ്ങിയ കണ്ടെയ്നർ ലോറി ക്രെയിൻ ഉപയോഗിച്ച് മാറ്റിയത് 6 മണിയോടെയാണ്. ഇപ്പോഴും പ്രദേശത്ത് രൂക്ഷമായ ഗതാഗത കുരുക്ക് തുടരുന്നു. വളവിൽ നിന്നും തിരിക്കുമ്പോൾ കണ്ടെയ്നർ ഒരു വശത്തേക്ക്...
സെപ്റ്റംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,83,12,463 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിങ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്. 1,33,52,951 പുരുഷന്‍മാരും 1,49,59,245 സ്ത്രീകളും 276 ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ് പട്ടികയില്‍ ഉള്ളത്. 2025 ജനുവരി...
ബെംഗളൂരുവില്‍ കോളേജിലെ ഓണാഘോഷത്തിനിടെ സംഘര്‍ഷം. മലയാളിയായ വിദ്യാര്‍ഥിക്ക് സംഘര്‍ഷത്തില്‍ കുത്തേറ്റു. ആദിത്യ എന്ന വിദ്യാര്‍ഥിക്കാണ് കുത്തേറ്റത്. ആചാര്യ നഴ്‌സിങ് കോളേജിലാണ് ഓണാഘോഷത്തിനിടെ സംഘര്‍ഷം ഉടലെടുത്തത്. സംഭവത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്കു നേരെ കേസെടുത്തു. കോളേജില്‍ ഓണാഘോഷ പരിപാടികള്‍ നടക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് സംഘര്‍ഷമുണ്ടാകുന്നത്. വിദ്യാര്‍ഥികള്‍ തമ്മില്‍...
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വര ബാധിത കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഉപകരണം വാങ്ങാൻ എട്ട് ലക്ഷം രൂപ അനുവദിച്ച് മന്ത്രി എ കെ ശശീന്ദ്രൻ. മൈക്രോബയോളജി വിഭാഗത്തിലേക്ക് ഫേസ് കോൺട്രാസ്റ്റ് മൈക്രോസ്‌കോപ്പാണ് വാങ്ങുക. മന്ത്രിയുടെ വികസന ഫണ്ടിൽനിന്നാണ്...
കോഴിക്കോട് എരഞ്ഞിപ്പാലത്തെ യുവതിയുടെ ആത്മഹത്യയിൽ ആണ്‍ സുഹൃത്ത് അറസ്റ്റിൽ. അത്തോളി സ്വദേശിനി ആയിഷ റഷയുടെ ആത്മഹത്യയില്‍ ആണ്‍ സുഹൃത്ത് ബഷീറുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണാടിക്കല്‍ സ്വദേശിയും ജിം ട്രെയിനറുമാണ് ഇയാൾ. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവര്‍...
ന്യൂഡല്‍ഹി: ജെഎന്‍യു ഗവേഷകന്‍ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ഡല്‍ഹി കലാപത്തിലെ വിശാല ഗൂഡാലോചന കേസിലെ പ്രതികള്‍ക്കാര്‍ക്കും ജാമ്യമില്ല. ഒമ്പത് പ്രതികളുടെയും ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. യുഎപിഎ ചുമത്തപ്പെട്ട കേസിലെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ളവര്‍ അഞ്ച് വര്‍ഷമായി ജയിലിലാണ്....
തിരുവനന്തപുരം: സംസ്ഥാനത്തെ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായി 124.63 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 75.66 കോടി രൂപ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും 49.3 കോടി രൂപ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായാണ് അനുവദിച്ചത്....
കോഴിക്കോട്: കോഴിക്കോട് കോർപറേഷനിലെ ബിനാമി ഇടപാടുകൾ അന്വേഷിക്കണമെന്ന് എം കെ മുനീർ എം എൽ എ. കെട്ടിട നമ്പർ ക്രമക്കേടിൽ കുറ്റപത്രം സമർപ്പിച്ചില്ല. കമ്മ്യൂണിസ്റ്റ് നേതാവിന്റെ മരുമകൻ നടത്തുന്നതാണ് സോണ്ട കമ്പനി. കോർപറേഷൻ ഓഫീസ് നവീകരിക്കാൻ ചെലവഴിച്ച 19 കോടി രൂപയുണ്ടെങ്കിൽ പുതിയ ഓഫീസ്...









