രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സർക്കാർ നീക്കി. ഇത് സംബന്ധിച്ച് കേന്ദ്രപെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ഔദ്യോഗികമായി കത്ത് നൽകി. ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ വിതരണം പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് മടങ്ങും. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്നുണ്ടായ പ്രതിസന്ധിയാണ് വാണിജ്യ...
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച...
ടിക്കറ്റ് ഇല്ലാതെ ട്രെയിനിൽ കയറുന്നവരിൽ ഈടാക്കുന്ന പിഴ ഇന്ത്യൻ റെയിൽവേ ഇരട്ടിയാക്കി.ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാർക്കുള്ള ഏറ്റവും കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 രൂപയാക്കിയാണ് വർധിപ്പിച്ചിരിക്കുന്നത്. 2026 ജൂൺ 26 മുതൽ പുതുക്കിയ പിഴ നിലവിൽ വരും. 2026ലെ ജൻ...
നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബാലചന്ദ്രകുമാറിന്റെ ചികിത്സാ രേഖകള്‍ ഷീബ പൊലീസിന് കൈമാറി. കുടുംബ സുഹൃത്ത് അനന്തു സുരേഷും മൊഴി നല്‍കിയിട്ടുണ്ട്....
കേരളത്തില്‍ സ്വര്‍ണത്തിന്റെ വിലയിടിവ് തുടരുന്നു. ഗ്രാമിന് 255 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,845 രൂപയായി കുറഞ്ഞു. പവന് 2040 രൂപയും കുറഞ്ഞു. പവന്റെ വില 1,02,760രൂപയായും ഇടിഞ്ഞു. കഴിഞ്ഞ ദിവസവും നഷ്ടത്തോടെയാണ് സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണിയുടെ...
താമരശ്ശേരിയിൽ വിദ്യാര്‍ഥികള്‍ക്ക് വ്യാജമദ്യം എത്തിച്ചു നല്‍കി പത്താം ക്ലാസുകാരന്‍. വിദ്യാര്‍ഥികള്‍ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ പരിശോധനയില്‍ വാട്ടര്‍ബോട്ടിലില്‍ വാറ്റ്ചാരായം കണ്ടെത്തുകയായിരുന്നു.കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നും സഹപാഠിയായ വിദ്യാര്‍ഥി എത്തിച്ചു നല്‍കിയതാണ് എന്ന വിവരം ലഭിച്ചു. പല കുട്ടികള്‍ക്കും ഇത്തരത്തില്‍ വാറ്റ്...
നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാന്‍സര്‍ രോഗിയ്ക്ക് മരുന്നു മാറി നല്‍കിയതായി കുടുംബത്തിന്റെ പരാതി. നല്‍കേണ്ട മരുന്നിനു പകരം ഉറക്കഗുളിക നല്‍കിയതോടെ രോഗിയുടെ ശാരീരികാവസ്ഥ മോശമായി. കല്ലാച്ചി സ്വദേശി ചന്ദ്രനാണ് (71) മരുന്നു മാറി നൽകിയത്. ഈ മാസം 16ന് മെഡിക്കൽ കോളജിൽ നിന്നു...
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 133 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 139 പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് 71.817 ഗ്രാം എം.ഡി.എം.എയും 3.755 കി.ഗ്രാം കഞ്ചാവും 0.4 ഗ്രാം ഹെറോയിനും രണ്ട് കഞ്ചാവ് ചെടിയും പിടിച്ചെടുത്തു. ഇതുവരെ 3790 കേസുകളാണ്...
തിരുവനന്തപുരം: കഴിഞ്ഞ 10 വർഷത്തെ പ്രധാന പകർച്ച വ്യാധികളുടെ കണക്കുകൾ പ്രകാരം 2026ൽ ഷിഗെല്ല രോഗബാധ ഒഴികെ മറ്റൊരു പകർച്ചവ്യാധിയും വര്‍ദ്ധിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. 2016 മുതലുള്ള 10 വർഷങ്ങളിൽ ജനുവരി മുതൽ ഡിസംബർ വരെ പ്രധാന പകർച്ചവ്യാധികളായ ഡെങ്കിപ്പനി,...
ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ബുധനാഴ്ച രോഗം സ്ഥിരീകരിച്ച ഏക കേസാണിത്. ജൂണില്‍ 166 പേര്‍ക്ക് രോഗബാധയും ആറ് മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഇതുവരെ 242 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണില്‍ ഏറ്റവും...









