കോഴിക്കോട്: പട്ടാപ്പകല്‍ കുറുക്കന്‍റെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്കേറ്റു. നാദാപുരം ചിയ്യൂരിലാണ് നാടിനെ ആശങ്കയിലാഴ്ത്തിയ സംഭവമുണ്ടായത്. തയ്യില്‍ ശ്രീധര(60)നാണ് പരിക്കേറ്റത്. കഴുത്തിന് കടിയേറ്റ് സാരമായി പരിക്കേറ്റ ശ്രീധരനെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വീടിന്...
കോഴിക്കോട്: താമരശ്ശേരിയില്‍ തനിച്ച് കഴിയുന്ന വയോധികയെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി. കതിരോട് ഓടര്‍പൊയില്‍ വത്സലയുടെ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് പവന്‍ തൂക്കമുള്ള സ്വര്‍ണാഭരണങ്ങളും ഒരുലക്ഷം രൂപയും നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. വത്സല ശുചിമുറിയില്‍ നിന്ന് കിടപ്പുമുറിയിലേക്ക്...
കൊയിലാണ്ടി: കോഴിക്കോട് നരിക്കുനി ഭാഗത്തുള്ള വയലിൽ നിന്ന് കെണിവെച്ച് പിടികൂടി തത്തയെ വളർത്തിയതിന് വീട്ടുടമസ്ഥനെതിരെ വനം വകുപ്പ് കേസെടുത്തു. നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കിൽ എന്ന വീട്ടിൽ നിന്നാണ് കൂട്ടിലടച്ചു വളർത്തുകയായിരുന്ന തത്തയെ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും കസ്റ്റഡിയിലെടുത്തത്. റെയ്ഞ്ച് ഫോറസ്റ്റ്...
കോഴിക്കോട് : സരോവരത്ത് സുഹൃത്തുക്കൾ കുഴിച്ചുമൂടിയ വെസ്റ്റ്ഹിൽ സ്വദേശി വിജിലിനായുള്ള തെരച്ചിൽ നിർത്തിവച്ചു. സരോവരം പാർക്കിനോട് ചേർന്ന് ചതുപ്പ് നിലത്ത് വെള്ളം വറ്റിച്ചും മണ്ണ് നീക്കിയും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് മഴയെ തുടർന്ന് ചതുപ്പിൽ രണ്ട് മീറ്റർ പൊക്കത്തിൽ ജലനിരപ്പ് ഉയർന്നു....
എംഡി എം എയുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ . ഡാൻസാഫ് സംഘവും പന്തീരാങ്കാവ് പോലീസും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. നായകളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പോലീസ് പിടികൂടിയത്. പന്തീരങ്കാവ് കുഴൽ നടക്കാവ് കുഞ്ഞാമൂലയിൽ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിനു...
കോഴിക്കോട് നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കക്കാടംപൊയിലിൻ്റെ പരിസരത്ത് വെച്ചാണ് വയനാട് പടിഞ്ഞാറെത്തറ സ്വദേശിയായ റഹിസിനെ കണ്ടെത്തിയത്. സംഭവത്തിൽ 8 പേർ അറസ്റ്റിൽ. തട്ടിക്കൊണ്ടുപോവലിന് പിന്നിൽ ഒരു സ്ത്രീക്കും പങ്കെന്ന് പൊലിസ് പറഞ്ഞു. കോഴിക്കോട് സെയിൽസ് ടാക്സ് ഓഫീസിനു സമീപത്തു നിന്നാണ് പുലർച്ചെ...
  വിശദ പരിശോധന നടത്തും; ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു   താമരശ്ശേരി ചുരം റോഡില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് സന്ദര്‍ശിച്ചു. സ്ഥലത്തെ സ്ഥിതിഗതികളെകുറിച്ച് ജന പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ജില്ല കളക്ടര്‍ ആശയവിനിമയം നടത്തി.   ചുരം പാതയില്‍...
    കോഴിക്കോട്: കോഴിക്കോട് കാർ ഡ്രൈവറെയും കാറും തട്ടിക്കൊണ്ട് പോയി. പടിഞ്ഞാറത്തറ സ്വദേശിയെയാണ് തട്ടിക്കൊണ്ടുപോയത്. നടക്കാവ് സെയിൽ ടാക്സ് ഓഫീസിന് സമീപമുള്ള ജവഹർനഗർ കോളനിയിൽ വച്ച് പുലർച്ചെയാണ് സംഭവം. ജവഹർ നഗർ കോളനിയിലെ വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്. കാറിൽ...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. ഈ ജില്ലകളില്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലപ്പുറം...
മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം. മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹന ഗതാഗതം അനുവദിക്കില്ലെന്നും മഴ കുറയുന്ന സമയത്ത്...