കോഴിക്കോട് വെസ്റ്റില്‍ ചുങ്കം സ്വദേശി വിജിലിന്റെ ശരീരാവശിഷ്ടങ്ങള്‍ വീണ്ടെടുക്കുവാനുള്ള ശ്രമം രണ്ടാം ദിവസവും പുരോഗമിക്കുന്നു. കോഴിക്കോട് സരോവരം പാര്‍ക്കിന് സമീപത്തെ ചതുപ്പിലാണ് എലത്തൂര്‍ പൊലീസ് പരിശോധന നടത്തുന്നത്. പ്രതികൂല കാലാവസ്ഥ ഇന്നും തെരച്ചിലിന് വെല്ലുവിളി സൃഷ്ടിക്കുകയാണ്. കോഴിക്കോട് വെസ്റ്റ് ഹില്‍ ചുങ്കം സ്വദേശി വിജിലിന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. 6 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒഡീഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദം ഒഡിഷക്ക് മുകളിൽ കരകയറി. പുതിയൊരു ന്യൂന മർദ്ദത്തിന് കൂടെ സാധ്യതയുണ്ടെന്നാണ്...
  കോഴിക്കോട്: ബാലുശ്ശേരി ബ്ലോക്ക് റോഡ് ജംക്ഷനില്‍ ടിപ്പര്‍ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. നടുവണ്ണൂര്‍ കാവുന്തറ സ്വദേശി പീറ്റയുള്ളതില്‍ നവാസ്(46) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്. ബാലുശ്ശേരിയിലുള്ള ഭാര്യാ സഹോദരിയുടെ വീട്ടില്‍ പോയി...
കോഴിക്കോട്: കുറ്റ്യാടിയില്‍ ക്യാന്‍സര്‍ ബാധിതയായ വീട്ടമ്മ മരിച്ച സംഭവത്തില്‍ ഇവരെ ചികിത്സിച്ച അക്യുപങ്ചര്‍ ചികിത്സാകേന്ദ്രത്തിനെതിരേ ഗുരുതര പരാതിയുമായി കുടുംബം. അടുക്കത്ത് സ്വദേശിയായ ഹാജിറയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആവശ്യമായ ചികിത്സ ലഭിക്കാതെ ഹാജറയെ മരണത്തിലേക്ക് നയിച്ചത് കുറ്റ്യാടി കെഎംസി ആശുപത്രിക്ക് മുന്‍പില്‍ പ്രവര്‍ത്തിക്കുന്ന അക്യുപങ്ചര്‍...
അമേരിക്കയിലെ മിനസോട്ടയിലെ മിനിയാപൊളിസിലെ അനൗൺസിയേഷൻ കാത്തലിക് സ്‌കൂളിൽ വെടിവയ്‌പ്പ്. അക്രമിയുൾപ്പെടെ മൂന്നു പേർ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. എട്ട് ഉം പത്ത് ഉം വയസ്സുള്ള രണ്ട് കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 17 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്‌. സംഭവത്തിൽ അക്രമി സ്വയം ജീവനൊടുക്കുകയാണുണ്ടായത്....
    കോഴിക്കോട്: പേരാമ്പ്രയില്‍ സ്വകാര്യ ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ് മൂന്നു മാസത്തേക്ക് റദ്ദ് ചെയ്യാന്‍ നിര്‍ദ്ദേശം. പേരാമ്പ്ര-കോഴിക്കോട് റൂട്ടില്‍ ഓടുന്ന കെഎല്‍ 11 എജി 3339 ബസ്സിന്റെ പെര്‍മിറ്റ് റദ്ദ് ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ...
  മുഖ്യമന്ത്രി പിണറായി വിജയൻ ഓഗസ്റ്റ് 31-ന് ഉദ്ഘാടനം നിർവഹിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ നിര്‍മ്മാണ ഉദ്ഘാടനത്തിന്‍റെ മുന്നോടിയായി മുക്കം നഗരസഭയുടെ നേതൃത്വത്തില്‍ മുക്കം അങ്ങാടിയിൽ വിളംബരജാഥ സംഘടിപ്പിച്ചു. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന വിളംബരജാഥ അഭിലാഷ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് മുക്കം ബസ്സ്റ്റാന്‍റില്‍...
  നഗരസഭയിലെ മുഴുവൻ കിണറുകളിലും ക്ലോറിനേറ്റ് ചെയ്യും മുക്കം: അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പ്രവർത്തനവുമായി മുക്കം നഗരസഭ. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വീകരിക്കേണ്ട നടപടികൾക്കായി നഗരസഭ ആരോഗ്യ വിഭാഗം സമിതി രൂപീകരിക്കുന്നതിനായി യോഗം ചേർന്നു. നഗരസഭ ചെയർപേഴ്സൺ പി ടി ബാബു യോഗം...
കോഴിക്കോട്: സ്‌കൂട്ടറിൽ ബസിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ ജവാന്‍ ഷൈജു സ്മാരക ബസ് സ്റ്റോപ്പിന് പിറകില്‍ താമസിക്കുന്ന കരുണാലയത്തില്‍ നൊച്ചോട്ട് മുരളീധരൻ (57) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്....
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിൽ (വയനാട് ചുരം) വീണ്ടും മണ്ണിടിച്ചിൽ. ഇന്നലെ രാത്രി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം ഇടിഞ്ഞു വീണ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും ഇതേ സ്ഥലത്ത് മണ്ണിടിഞ്ഞത്. നേരിയ തോതിലാണ് മണ്ണിടിഞ്ഞതെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തിക്ക്...