മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്തും ജില്ലാ ഭരണകൂടവും ഐടി മിഷനും സംയുക്ത മായിട്ടാണ് ഡിജി ലോക്കർ ക്യാമ്പ് നടത്തിയത്.പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ രേഖകൾ നഷ്ടപ്പെടാതെ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചുവയ്ക്കാൻ ജില്ലയിൽ നടപ്പിലാക്കുന്ന ഡിജിലോക്കർ സംവിധാനത്തിനാണ്കാരശ്ശേരി പഞ്ചായത്ത് തുടക്കം കുറിച്ച് നടപ്പിലാക്കുന്നു. കൂടുതൽ വെള്ളപ്പൊക്ക ദുരിതമുണ്ടാകുന്ന കാരശ്ശേരി പഞ്ചായത്തിലെ...
മുക്കം:കാരശ്ശേരിയുടെയും പരിസര പ്രദേശങ്ങളിലെയും ജീവകാരുണ്യ-സേവന-വിദ്യാഭ്യാസ-പ്രവർത്തനങ്ങൾ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സി.എച്ച് കെയറിൻ്റെ പ്രതിഭാദരം ചടങ്ങ് പ്രൗഢമായി .ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെയും ലോക ശാസ്ത്രജ്ഞരുടെ പട്ടികയിൽ അംഗത്വം ലഭിച്ച ഡോ. ടി.പി റാഷിദ് അന്താരാഷ്ട്ര ബിസിനസിൽ ഡോക്ടറേറ്റ് നേടിയ...
ദില്ലി : ഇന്ത്യ സ്വാതന്ത്യത്തിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ രാജ്യം പുതിയ തലങ്ങളിലേക്ക് മുന്നേറുകയാണ്. ആദ്യ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു മുതൽ നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി വരെ എത്തി നിൽക്കുന്ന ഭരണനിർവ്വഹണത്തിൽ രാജ്യം സമ്പൂർണ വികസിത ഭാരതം എന്ന ലക്ഷ്യമാണ് മുന്നോട്ട് വയ്ക്കുന്നത്....
വെള്ളലശ്ശേരി അരയങ്കോട് നെല്ലിക്കോട്ട് ചാലിൽ എ.വി.മനു (36) നെ കാണാതായതായി പരാതി. ഓഗസ്റ്റ് നാലാം തിയ്യതി ജോലി ചെയ്യുന്ന തിരുനൽവേലിയിലുള്ള സഞ്ജീവനി ആയുർവ്വേദ ആശുപത്രിയിലേയ്ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതാണ്. കാണാതാവുമ്പോൾ നീല ജീൻസും കള്ളി ഷർട്ടുമാണ്‌ വേഷം. നൂറ്റി അറുപത്തി എട്ട് സെന്റിമീറ്റർ...
മുക്കം:/കൊടിയത്തൂർ :കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സകൗട്ട്സ് ആൻഡ് ഗൈഡ്സ് നേതൃത്വത്തിൽ സകാർഫ് ദിനം ആചരിച്ചു. ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം സംഘടനയായ സകൗട്സ് ആൻഡ് ഗൈഡ്സിൻ്റെ ലക്ഷ്യങ്ങളുടെ സുപ്രധാന ചിഹ്നമാണ് കഴുത്തിലണിയുന്ന സകാർഫ് . പ്രധാനാധ്യാപകൻ ജി.സുധീർ ഉദ്ഘാടനം ചെയ്തു. സകൗട്ട്...
കല്ലുരുട്ടി : വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിനും സാമൂഹ്യ ബോധമുള്ളവരായി നേതൃരംഗത്തേക്ക് കൈപിടിച്ചുയർത്തുന്നതിനുമായി കല്ലുരുട്ടി സലഫി മദ്രസ ലിറ്റററി അസോസിയേഷൻ സംഘടിപ്പിച്ചു വരുന്ന 2022-23 അധ്യയന വർഷത്തെ സാഹിത്യാസമാജവും ആർട് ഫെസ്റ്റും ദായപുരം റെസിഡന്ഷ്യൽ സ്കൂൾ അധ്യാപകനും ഗായകനുമായ സാജുദ്ദീൻ ഓമശ്ശേരി ഉദ്ഘാടനം ചെയ്തു....
കൊടുവള്ളി : കൊടുവള്ളി ദാറുല്‍ അസ്ഹറില്‍ നടക്കുന്ന മതപ്രഭാഷണ – വാവാട് ഉസ്താദ് ആണ്ടനുസ്മരണ പരിപാടിയുടെ വേദി തടര്‍ന്നു.ആയിരത്തോളം പേര്‍ പങ്കെടുത്ത എസ് കെ എസ് എസ് എഫ് ജില്ല ലീഡേര്‍സ് പാര്‍ലമന്‍റ് പരിപാടി നടന്നു കൊണ്ടിരിക്കുമ്പോയാണ് വേദി തകര്‍ന്നത്.ആര്‍ക്കും പരിക്കില്ല. വേദി തകര്‍ന്നതോടെ...
ചെറുവാടി:നാല്പത്തി ഒന്നാമത് കോഴിക്കോട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ അയാൻ പാറക്കലിനെ(s/o ലുക്മാൻ പാറക്കൽ) ചെറുവാടി ടൗൺ യൂത്ത് ലീഗ് അനുമോദിച്ചു. ചടങ്ങിൽ ചെറുവാടി ഹയർ സെക്കണ്ടറി സികൂൾ പിടിഎ പ്രസിടണ്ട് സിവി അബ്ദു റസ്സാഖ് അനുമോദന സമ്മാനം കൈമാറി, യൂത്ത്...
മുക്കം:അഗസ്ത്യൻ മുഴിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരിൽ ഒരാൾ മരണപ്പെട്ടു. ഓട്ടോ ഡ്രൈവർ തൊണ്ടിമ്മലിനു സമീപം കൊടിയങ്ങൽ രവീന്ദ്രൻ (68) ആണ് മരണപ്പെട്ടത്._ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും. അമിത വേഗതയിലെത്തിയ കാർ ഓട്ടോയിലിടിച്ചതിനെ തുടർന്നായിരുന്നു അപകടം.ഓട്ടോ പൂർണമായും തകർന്ന നിലയിലായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും...
മാവൂരിൽ ബസ്സും മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. അരീക്കോട് നിന്നും മാവൂർ വഴി കോഴിക്കോട്ടേക്ക് വരികയായിരുന്ന കൊളക്കാടൻ ബസ്സാണ് മിനിലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിന്നോട്ടേക്ക് തിരിഞ്ഞ മിനിലോറി പിന്നിൽ ഉണ്ടായിരുന്ന ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...