വിതരണ സോഫ്റ്റ് വെയറിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതുള്ളതിനാൽ ഇന്ന് (09.06.2021) റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല. 2021 ജൂൺ മാസത്തെ റേഷൻ വിതരണം 10.06.2021 (വ്യാഴാഴ്ച) മുതൽ ആരംഭിക്കുന്നതാണ്. 09.06.2021 ന് (ഇന്ന് ) റേഷൻ കട അവധിയായിരിക്കും.
മാവൂർ | ഡിവൈഎഫ്ഐ ചെറൂപ്പ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ വിലവർധനവിൽ പ്രതിഷേധിച്ചുകൊണ്ട് ചെറുപ്പയിൽ മോഡിയുടെ കോലം കത്തിച്ചു. മേഖലാ പ്രസിഡണ്ട് അശ്വന്ത്, ട്രഷറർ അജലേഷ്,മേഖലാ കമ്മിറ്റി അംഗമായ ജാസിം, അതുൽ ബീവി,രാജേഷ്, ജ്യോതിഷ് എന്നിവർ നേതൃത്വം നൽകി.