മാവൂർ:കണ്ണിപറമ്പ് പഴയം കുന്നത്ത് ഗിരിജയുടെ വീട് തകർന്നു .ഇന്ന് രാവിലെ എട്ടരയോടെയാണ് താൽക്കാലികമായി നിർമ്മിച്ച വീട് തകർന്നു വീണത്.വീട് തകർന്നു വീഴുന്ന സമയത്ത് വീട്ടിനുള്ളിൽ ആരുമില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.മാവൂർ പോലീസും വില്ലേജ് അധികൃതരും സ്ഥലത്തെത്തി.
ചെറുവാടി : ചുള്ളിക്കാപറമ്പ് ഗവൺമെന്റ് എൽ പി സ്കൂളിലെ മങ്ങി പ്രകാശിക്കുന്നതും തീരെ പ്രവർത്തിക്കാത്തതുമായ ട്യൂബ് ലൈറ്റുകൾ പുതുക്കി സ്ഥാപിച്ചു.ഡിവ കളക്ഷൻ , സ്റ്റാൻഡേർഡ് ഹാർഡ് വേർസ് , ഹാഷ് ബോൾട് ഇലെക്ട്രിക്കൽസ് ചുള്ളിക്കാപറമ്പ്,റേഷൻ കട ചുള്ളിക്കാപറമ്പ്ജാഫർ മുഹമ്മദ് , ഷബീർ ( ഇമ്പു...
മുക്കം:കൊടിയത്തൂർ ഇരുവഴിഞ്ഞി പുഴയിൽ തെയ്യത്തും കടവ് പാലത്തിന് സമീപം ഒരാൾ ഒഴുക്കിൽ പെട്ടതായി സംശയം. ഫയർ ഫോഴ്‌സും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു.
മാവൂർ:മുൻസിപ്പൽ ശുചീകരണ തൊഴിലാളി സംഘടനയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ മട്ടാഞ്ചേരി റോക്സ് ഫെർണാണ്ടസിന്റ സ്മരണയ്ക്കായി കൊച്ചിൻ സിറ്റി കോർപ്പറേഷൻ വർക്കേഴ്സ് യൂണിയൻ എ ഐ ടി യു സി ഏർപ്പെടുത്തിയ പുരസ്കാരം പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് കെ.ജി പങ്കജാക്ഷൻ ഏറ്റുവാങ്ങി.മട്ടാഞ്ചേരി ഷാദി മഹൽ...
ചെറുവാടി : തെനെങ്ങാപറമ്പ് എന്ന നാട്ടിൽ നിന്നും ഇതു വരെ മരണപ്പെട്ടുപ്പോയ നാട്ടുകാരുടെ ഫോട്ടോ അടക്കം ഡീറ്റെയിൽസ് അടങ്ങിയ സപ്ലിമെന്റ് പ്രകാശനം ചെയ്തു. നാടിന്റെ യശസ്സ് ഉയർത്തിപ്പിടിച്ച് മരണമടഞ്ഞ നാട്ടുകാരുടെ ഓർമക്കായ് ‘ മരണപ്പെട്ട പൊന് തൂവലുകൾ ‘ എന്ന പേരിൽ ഇവിടെ ഇറക്കിയ...
മാവൂർ:ചാത്തമംഗലം പെരുവയൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചെറുപുഴയ്ക്ക് കുറുകെ ചെട്ടിക്കടവിൽ നിർമ്മിച്ച പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു കൊടുത്തു. നിലവിൽ പാലത്തിന്റെ 95% പ്രവർത്തികളും പൂർത്തീകരിച്ചിട്ടുണ്ട്. ഇനി പാലത്തിനു മുകളിലെ ടാറിങ്ങും അപ്രോച്ച് റോഡിന്റെ ടാറിങ്ങും മാത്രമാണ് ഉള്ളത്. മഴ കുറയുന്നതോടെ ഈ പ്രവർത്തികളും പൂർത്തീകരിച്ച്...
കൂളിമാട്: മുക്കം മുസ്ലീം ഓർഫനേജ് പ്രസിഡണ്ടും പൗരപ്രമുഖനുമായ എറക്കോടൻ കൂട്ടക്കടവത്ത് മൊയ്തീൻ ഹാജി(93) നിര്യാതനായി. ദീർഘകാലം കൂളിമാട് മഹല്ല് പ്രസിഡണ്ടും മാവൂർ ഗ്രാസിം കമ്പനി റോ മെറ്റീരിയൽ കൺട്രോളറും ആയിരുന്നു. ഭാര്യ: സുബൈദ( കോയപ്പത്തൊ ടി, വല്ലങ്ങോട്ട്) മക്കൾ: നവാസ് ( സൗദി അറേബ്യ),...
കൊടിയത്തൂർ :- വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായി പ്രവർത്തിക്കുന്ന പരിവാർ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി 2022-23 വർഷത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ച കൊടിയത്തൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ മുഴുവൻ കുട്ടികൾക്കും മെമെന്റോ നൽകിക്കൊണ്ട് മാതൃകയാകുന്നു. സമൂഹത്തിൽ ഫുൾ എ പ്ലസ് കാരെയും...
കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം പ്രതി പക്ഷ നേതാവ് വി. ഡി സതീശൻ നിർവഹിച്ചു.ലിന്റോ ജോസഫ് എം. എൽ. എ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പി സ്മിത, വൈസ് പ്രസിഡന്റ് എടത്തിൽ...
മാവൂർ :സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ച മാവൂർ ജിഎച്ച്എസ് മുൻ പ്രധാന അധ്യാപിക യു.സി. ശ്രീലതയെ അനുമോദിച്ചു.ബി ജെ പി കുന്ദമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് അനുമോദിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി പൊന്നാടഅണിയിച്ചു.ബിജെപി ഉത്തമേഖല സംഘടന സെക്രട്ടറി കാശിനാഥ് ജി നരേന്ദ്രമോഡി...









