ആധാര്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം; നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍ സെപ്റ്റംബര്‍ വരെ സൗജന്യം

MTV News 0
Share:

ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ പൊതുജനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് നോഡല്‍ ഏജന്‍സിയായ സംസ്ഥാന ഐ.ടി മിഷന്‍ അറിയിച്ചു. നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പെടെ ആധാറിന് എന്റോള്‍ ചെയ്യാം. പുതിയ ആധാര്‍ രജിസ്‌ട്രേഷന്‍, ബയോമെട്രിക് പുതുക്കല്‍, മൊബൈല്‍/ഇ-മെയില്‍ മാറ്റം തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും മറ്റ് അംഗീകൃത ആധാര്‍ കേന്ദ്രങ്ങളിലും ലഭ്യമാണ്. നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍ സെപ്റ്റംബര്‍ വരെ സൗജന്യമാണ്. നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പെടെ ആധാറിന് എന്റോള്‍ ചെയ്യാം. അഞ്ച് വയസ്സ് വരെയുള്ള കട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരളടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികള്‍ക്ക് ആധാര്‍ നല്‍കുന്നത്. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതി. കുട്ടികള്‍ക്ക് ഭാവിയില്‍ വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടസ്സമില്ലാതെ ലഭിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചയുടന്‍ ആധാര്‍ എടുക്കാന്‍ ശ്രദ്ധിക്കണം.കുട്ടികള്‍ക്ക് അഞ്ചാം വയസ്സിലും 15ാം വയസ്സിലും ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം, കൃഷ്ണമണി രേഖ ഫോട്ടോ) നിര്‍ബന്ധമായും പുതുക്കണം. അഞ്ച് മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികളുടെ നിര്‍ബന്ധിത പുതുക്കല്‍ സെപ്റ്റംബര്‍ വരെ സൗജന്യമായി എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും ലഭ്യമാണ്. ബയോമെട്രിക് പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ താല്‍ക്കാലികമായി അസാധുവാകാന്‍ സാധ്യതയുണ്ട്. സ്‌കോളര്‍ഷിപ്പുകള്‍, റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കല്‍, സ്‌കൂള്‍/കോളേജ് അഡ്മിഷനുകള്‍, ഡിജിലോക്കര്‍, അപാര്‍ (APAAR), പാന്‍ കാര്‍ഡ് എന്നിവക്ക് ആധാര്‍ അത്യാവശ്യമാണ്. നീറ്റ്, ജെ.ഇ.ഇ, കീം മത്സര പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോഴുള്ള പ്രയാസങ്ങളും ഒഴിവാക്കാം.ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ.ടി.പി വഴി മാത്രമാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകുന്നത്. അതിനാല്‍ നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐ.ഡിയും ആധാറില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

Share:
ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ പൊതുജനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് നോഡല്‍ ഏജന്‍സിയായ സംസ്ഥാന ഐ.ടി മിഷന്‍ അറിയിച്ചു. നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പെടെ ആധാറിന് എന്റോള്‍ ചെയ്യാം. പുതിയ ആധാര്‍ രജിസ്‌ട്രേഷന്‍, ബയോമെട്രിക് പുതുക്കല്‍, മൊബൈല്‍/ഇ-മെയില്‍ മാറ്റം തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും മറ്റ് അംഗീകൃത ആധാര്‍ കേന്ദ്രങ്ങളിലും ലഭ്യമാണ്. നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍ സെപ്റ്റംബര്‍ വരെ സൗജന്യമാണ്. നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പെടെ ആധാറിന് എന്റോള്‍ ചെയ്യാം. അഞ്ച് വയസ്സ് വരെയുള്ള കട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ്...ആധാര്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം; നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍ സെപ്റ്റംബര്‍ വരെ സൗജന്യം