
സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള ഉയർന്ന പ്രായപരിധിയിൽ നാല് വർഷത്തെ വർധനവ് വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സർക്കാർ വിദ്യാലയങ്ങളിൽ പി.എസ്.സി മുഖേനയുള്ള അധ്യാപക,അനധ്യാപക നിയമനങ്ങൾക്ക്അ പേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധിയിൽ വരുത്തിയ ഇളവ്, എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്കും ബാധകമാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പി.എസ്.സി നിയമനങ്ങളുടെ പ്രായപരിധി വർധിപ്പിച്ചുകൊണ്ട് 2026 ഫെബ്രുവരി 27-ന് പുറത്തിറങ്ങിയ ഉത്തരവിലെ ആനുകൂല്യം എയ്ഡഡ് മേഖലയ്ക്കും നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ചെയ്തിരുന്നു. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് സർക്കാർ തീരുമാനമെടുത്തത്. പുതിയ ഉത്തരവ് പ്രകാരം എയ്ഡഡ് സ്കൂൾ അധ്യാപക-അനധ്യാപക നിയമനങ്ങളിൽ ഉയർന്ന പ്രായപരിധിയിൽ നാല് വർഷത്തെ വർധനവ് ഉണ്ടായിരിക്കും.
© Copyright - MTV News Kerala 2021





View Comments (0)