
ഓണത്തിന് വീട്ടുമുറ്റത്ത് വിഷരഹിത പച്ചക്കറി പദ്ധതിക്ക് പൊറ്റമ്മൽ 13-ാം വാർഡിൽ തുടക്കമായി
സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന “ഓണത്തിന് ഒരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി വീട്ടുമുറ്റത്ത് വിഷരഹിത വച്ചക്കറി തോട്ടം നിർമിക്കുന്നതിന് ആവശ്യമായ പച്ചക്കറി വിത്ത് പൊറ്റമ്മൽ പതിമൂന്നാം വാർഡിൽ വിതരണം ചെയ്തു.വാർഡ് മെമ്പർ കെ.വി. നിയാസ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസ് അസിസ്റ്റന്റ് മാരായ എ.പി ബീന, മുഹ്മിൻ അലി എന്നിവർ പദ്ധതി വിശദീകരിച്ചു. യാസർ പുതിയോടിൻ, അസൈൻ കെ.ടി, ഷക്കീൽ . കെ .ടി ,അബ്ദുൽ ഹമീദ്, ഫാത്തിമ തു sങ്ങിയവർ സംബന്ധിച്ചു. ഏറ്റവും മികച്ചരൂപത്തിൽ പദ്ധതിയിൽ പങ്കെടുത്ത് കൃഷി ഇറക്കുന്നവർക്ക് വാർഡ് തലത്തിൽ സമ്മാനങ്ങൾ നൽകും.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)